ബീജിങ്: അമ്മയുടെ മർദനത്തിൽ നിന്ന് രക്ഷപ്പെടാനായി ആറുവയസുകാരൻ അപാർട്‌മെന്റിന്റെ അഞ്ചാംനിലയിൽ നിന്ന് താഴേക്ക് ചാടിയ സംഭവത്തിൽ രോഷം. ഉയരുന്നു. ചൈനയിലെ അൻഹുയി പ്രവിശ്യയിലാണ് സംഭവം. ജൂൺ 25നാണ് അപകടമുണ്ടായത്.
അപാർട്‌മെന്റിന്റെ പുറത്തുള്ള എയർ കണ്ടീഷനിങ് യൂനിറ്റിൽ നിന്നാണ് കുട്ടി താഴേക്ക് ചാടിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വടിയെടുത്ത് അമ്മ അടിക്കുമെന്ന് പേടിച്ചാണ് കുട്ടി താഴേക്ക് ചാടിയത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പുറത്തുനിന്ന കുട്ടി താഴേക്ക് വീഴുമെന്ന് പേടിച്ച് വീടിനകത്തേക്ക് പോകാൻ ആവശ്യപ്പെട്ടാണ് അമ്മ വടിയെടുത്ത് അടിച്ചതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ഈ സംഭവത്തോടെ രാജ്യത്ത് കുട്ടികളെ സംരക്ഷിക്കുന്ന നിയമം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. സംഭവദിവസം മറ്റൊരു നഗരത്തിൽ ജോലി ചെയ്യുന്ന കുട്ടിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല. അപാർട്‌മെന്റിൽ അമ്മയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്.
Discussion about this post