ബാങ്കോക്ക്: തായ്ലാന്‍ഡിലെ തെക്കന്‍ തീരത്ത് വീശിയടിച്ച പാബുക് ചുഴലിക്കാറ്റില്‍ ഒരാള്‍ മരിച്ചു. മത്സ്യബന്ധനത്തിന് പോയ ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. പാബുക് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വീടുകളുടെ മേല്‍ക്കുരകള്‍ പാറിപ്പോവുകയും ചെയ്തു.
അതേ സമയം, കാറ്റിന്റെ വേഗത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിരവധി ടൂറിസ്റ്റുകള്‍ റിസോര്‍ട്ടുകളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് കേരളതീരത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post