മ്യൂണിക്: സോഷ്യൽമീഡിയ ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസറായി പ്രശസ്തനായ ‘ജോസ്‌തെറ്റിക്‌സ്’ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് ആരാധകർ. ശരീരാകൃതിയുടെ പേരിൽ പ്രശസ്തനായ ജർമൻ ബോഡിബിൽഡർ ജോ ലിൻഡ്‌നർ (30)ആണ് മരണപ്പെട്ടത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് ആകസ്മിക മരണത്തിന് കാരണമെന്ന് പങ്കാളി നിച്ച അറിയിച്ചു.
ഇന്ത്യയിലടക്കം ഏറെ ആരാധകരുള്ള ബോഡിബിൽഡറാണ് ജോ. മുൻപ് ഒരു ക്ലബ്ബിലെ സുരക്ഷാജീവനക്കാരൻ (ബൗൺസർ) ആയിരുന്നു ജോസ്‌തെറ്റിക്‌സ്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ‘ഏലിയൻ ഗെയ്ൻസ്’ എന്ന മൊബൈൽ ആപ്പിന്റെ ഉടമ കൂടിയാണ് ജോ ലിൻഡ്‌നർ.
മസിലുകളുടെ കാര്യത്തിലുള്ള സാമ്യതയുടെ പേരിൽ പലപ്പോഴും ഹോളിവുഡ് താരം അർനോഡ് ഷ്വാർസ്‌നെഗറുമായി താരതമ്യം ചെയ്യപ്പെടാറുണ്ടായിരുന്നു. അതേസമയം, ജോ ലിൻഡ്നർ അടുത്തടെ താൻ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഇത്രയേറെ ആരോഗ്യവാനായിരുന്ന യുവാവ് അപ്രതീക്ഷിതമായി മരണപ്പെട്ടത് ഫിറ്റ്‌നസ് ഫ്രീക്കുകൾക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ALSO READ- ദേശീയ കാഴ്ചപ്പാടുള്ള ചിന്തകള്‍ നിറഞ്ഞ വ്യക്തിത്വം, സിനിമാ സംവിധാന രംഗത്ത് ശോഭിച്ച പ്രതിഭ, ബിഗ്‌ബോസ് ജേതാവ് അഖില്‍ മാരാറിന് അഭിനന്ദനങ്ങളുമായി രമേശ് ചെന്നിത്തല
ഫിറ്റ്‌നസിൽ ഏറെ ശ്രദ്ധിച്ചിരുന്ന കന്നഡ താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണവും ഇതിനോടൊപ്പം വീണ്ടും ചർച്ചയാവുകയാണ്. ഹൃദയാഘാതം മൂലമാണ് പുനീത് മരണപ്പെട്ടത്.