ബീജിങ്: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുകൾ തുടരുന്നതിനിടെ ചൈനയിലുള്ള അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് ചൈനയുടെ നീക്കം.
ഇതോടെ ചൈനയിലെ ഇന്ത്യൻ മാധ്യമങ്ങളുടെ സാന്നിധ്യം പൂർണമായും ഇല്ലാതാകും. ചൈനയിലുള്ള പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
2023ൽ തുടക്കത്തിൽ ചൈനയിൽ നാല് ഇന്ത്യൻ മാധ്യമങ്ങൾ ഉണ്ടായിരുന്നതാണ്. ദി ഹിന്ദുസ്ഥാൻ ടൈംസ്, പ്രസാർ ഭാരതി, ദി ഹിന്ദു, പി.ടി.ഐ എന്നിവയാണ് ചൈനയിൽ നിന്നും ഇന്ത്യക്കായി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നത്. നേരത്തെ തന്നെ ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ ചൈന വിട്ടിരുന്നു.
ALSO READ- യൂണിഫോമിൽ, ഔദ്യോഗിക വാഹനത്തിൽ എത്തി കൈക്കൂലി വാങ്ങി എംവിഐ; കൈയ്യോടെ പൊക്കി വിജിലൻസ്
പ്രസാർ ഭാരതി, ദി ഹിന്ദു എന്നിവയിലെ ലേഖകരുടെ വിസ പുതുക്കാൻ ചൈനീസ് ഭരണകൂടം കഴിഞ്ഞ ഏപ്രിലിൽ തയ്യാറായിരുന്നില്ല. പിന്നാലെയാണ് കഴിഞ്ഞ ദിവസം നാലാമത്തെ ജേണലിസ്റ്റിനോടും ഇന്ത്യയിലേക്ക് തിരികെപ്പോകാൻ ആവശ്യപ്പെട്ടത്.