പ്യോംഗ്യാംഗ്: രാജ്യത്ത് ഇനി ആരും ആത്മഹത്യ ചെയ്യാതിരിക്കാനായി പുതിയ ഉത്തരവിറക്കി ഉത്തരകൊറിയ. ആത്മഹത്യ നിരോധിക്കുന്നതിനുള്ള രഹസ്യ ഉത്തരവ് പുറപ്പെടുവിച്ചെന്നാണ് പുറത്തെത്തിയ റിപ്പോർട്ടുകൾ. രാജ്യം ഇതിനായി നിയമം പാസാക്കിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
സ്വയം ജീവനെടുക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പുറത്തിറക്കിയ രഹസ്യ ഉത്തരവിൽ പറയുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉത്തര കൊറിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
രാജ്യത്തെ ജനങ്ങൾ ജീവനൊടുക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കിം പ്രാദേശിക സർക്കാരുകൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവാണു ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും രാജ്യത്ത് ജീവനൊടുക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടെന്നുമാണ് ദക്ഷിണ കൊറിയൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തതെന്ന് ദ മിറർ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത്് സാമ്പത്തിക പ്രതിസന്ധിയട ക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ മുൻവർഷത്തേക്കാൾ രാജ്യത്ത് ആത്മഹത്യ നിരക്ക് ഉയർന്നിരിക്കുകയാണ്. ആഭ്യന്തര പ്രശ്നങ്ങൾ ഉത്തര കൊറിയയിൽ രൂക്ഷമാണെന്ന് ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസ് വക്താവ് പറഞ്ഞു.
പട്ടിണി, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലമാണ് ഭൂരിഭാഗവും ജീവനൊടുക്കു ന്നത്. പട്ടിണി മരണം രാജ്യത്ത് മൂന്നിരട്ടിയായിലേറെയായി ഉയർന്നിട്ടുണ്ട്. ചോങ്ജിൻ നഗരത്തിലും ക്യോങ്സോങ് കൗണ്ടിയിലുമായി ഈ വർഷം 35 ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്തെ വിവിധ സർക്കാർ സംവിധാനങ്ങളെ ഉൾപ്പെടുത്തി നടന്ന യോഗങ്ങളിൽ ആത്മഹത്യ നിരോധിക്കുന്നത് സംബന്ധിച്ച ഉത്തരവ് കിം വിതരണം ചെയ്തതായി റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉന്നത അധികാരികൾ ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. പ്രവശ്യകളിൽ നടന്ന അടിയന്തര യോഗങ്ങളിലാണ് ഉത്തരവുകൾ വിതരണം ചെയ്തിട്ടുള്ളത്.
Discussion about this post