മത്സരങ്ങളെല്ലാം വിജയിയെ കണ്ടെത്താനുള്ളത്. പലർക്കും അഭിപ്രായ വ്യത്യാസവും അന്തിമ വിധിയിലുണ്ടാകാം. നിശബ്ദമായിരിക്കുന്നവരും അതിനോട് പ്രതികരിക്കുന്നവരും ഉണ്ടാകാം. ഇപ്പോഴിതാ ഇത്തരത്തിൽ ഇഷ്ടപ്പെടാത്ത വിധിയോട് അൽപം വേറിട്ട് പ്രതികരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു വ്യക്തി.
ഭാര്യയ്ക്ക് സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കാത്തതിന് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഈ ഭർത്താവ്. ബ്രസീലിൽ നടന്ന ഒരു എൽജിബിടിക്യു+ സൗന്ദര്യ മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ. സൗന്ദര്യ മത്സരത്തിൽ ഒരു മത്സരാർഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചതോടെ ഇത് ഇഷ്ടപ്പെടാതിരുന്ന ഭർത്താവ് കിരീടം സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നതാണ് വീഡിയോയിൽ.
വിജയികളെ പ്രഖ്യാപിക്കുന്ന രംഗമാണ് വീഡിയോയിൽ തുടക്കത്തിൽ. ഫൈനലിൽ ആര് കിരീടം ചൂടുമെന്ന് അറിയാതെ നിൽക്കുന്ന രണ്ട് മത്സരാർഥികൾ. കാത്തിരിപ്പിന് ഒടുവിൽ കിരീടജേതാവായ മത്സരാർഥിയുടെ പേര് പ്രഖ്യാപിച്ചു. തുടർന്ന് അവരുടെ തലയിൽ കിരീടം അണിയിക്കുന്നതിന് തൊട്ടുമുമ്പ് നാടകീയ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു.
Revolta na final do concurso Miss Brasil Gay 2023. Torcedor arranca coroa da vencedora e joga no chão durante a cerimônia de premiação. pic.twitter.com/rb6duFvAEn
— Bruno Guzzo® (@brunoguzzo) May 28, 2023
രണ്ടാം സ്ഥാനത്ത് എത്തിയ മത്സരാർഥിയുടെ ഭർത്താവ് ബഹളംവെച്ച് സ്റ്റേജിലെത്തുകയും വിജയിയുടെ തലയിൽ അണിയിക്കേണ്ട കിരീടം ബലമായി പിടിച്ചുവാങ്ങി തറയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. കൂടാതെ, ചടങ്ങിൽ നിന്ന് ഭാര്യയെ കൈപിടിച്ച് വലിച്ചുകൊണ്ടു പോകുകയും ചെയ്യുന്നുണ്ട്.
Discussion about this post