ബീയ്ജിങ്ങ്: കാറും സൈക്കിളും കൂട്ടിയിടിച്ച് കാര്‍ തകര്‍ന്നു. വിചിത്ര തകര്‍ച്ചയുടെ കാരണമാണ് സോഷ്യല്‍മീഡിയ തിരയുന്നത്. വലിയ വാഹനങ്ങള്‍ വന്ന് ഇടിച്ച് പൊതുവെ ചെറിയ വാഹനങ്ങളാണ് തകരുക. എന്നാല്‍ ആ ചരിത്രമാണ് ചൈനയിലെ ഷെന്‍ഷെന്നില്‍ തിരുത്തി കുറിക്കപ്പെട്ടത്.
കാറും സൈക്കിളും തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ കാറിന്റെ മുന്‍ഭാഗമാണ് തകര്‍ന്നത്. സംഭവത്തിന്റെ ചിത്രം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു. ചിത്രം കണ്ട പലരും വ്യാജമാണെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ സംഗതി സത്യമാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളോന്നും ഇല്ലെന്നും സൈക്കിള്‍ യാത്രക്കാരന് ചെറിയ പരുക്കുകളുണ്ടെന്നും പോലീസ് അറിയിച്ചു.