സോൾ: ആരാധകരുടെ പ്രിയപ്പെട്ട കൊറിയൻ പോപ് താരം മൂൺബിൻ (25) മരിച്ച നിലയിൽ. ആസ്‌ട്രോ എന്ന കെ-പോപ് ബാൻഡിലെ അംഗമായിരുന്നു മൂൺബിൻ. കഴിഞ്ഞ ദിവസം രാത്രി 8.10 ഓടെയാണ് സോളിലെ ഗൻഗ്‌നം ജില്ലയിലെ വീട്ടിൽ മൂൺബിന്നിനെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു എന്നാണ് മാനേജർ നൽകുന്ന വിവരം.
മാനേജരാണ് പോലീസിൽ വിവരമറിയിച്ചതും ആശുപത്രിയിലേക്ക് മാറ്റിയതും. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

2016 ഫെബ്രുവരിയിൽ കലാരംഗത്ത് എത്തിയ താരമാണ് മൂൺബിൻ. ഇന്ത്യയിലടക്കം ഏറെ ആരാധകരുള്ള പ്രശസ്ത കെ-ഡ്രാമയായ ‘ബോയ്‌സ് ഓവർ ഫ്‌ളവേഴ്‌സിൽ’ കിം ബും അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മൂൺബിൻ ആയിരുന്നു. പിന്നീടാണ് ആസ്‌ട്രോ ബാൻഡിൽ അംഗമായത്.
Discussion about this post