ശക്തമായ കാറ്റ്; ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

ചരക്കുകപ്പലായ എംഎസ്സി സുവോ എന്ന കപ്പലില്‍ നിന്നാണ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണത്

ആംസ്റ്റര്‍ഡാം: ശക്തമായ കാറ്റിനെ തുടര്‍ന്ന് ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. ജര്‍മ്മന്‍ ദ്വീപായ ബോര്‍കുമിന് സമീപമാണ് സംഭവം. കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞതിനെ തുടര്‍ന്നാണ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണത്. അതേ സമയം നഷ്ടപ്പെട്ട കണ്ടെയ്‌നറുകളില്‍ മൂന്നെണ്ണത്തില്‍ വിഷ വസ്തുക്കളാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് തീര്‍ദേശത്തുള്ളവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചരക്കുകപ്പലായ എംഎസ് സി സുവോ എന്ന കപ്പലില്‍ നിന്നാണ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണത്. കളിപ്പാട്ടങ്ങള്‍, ഗ്ലാസുകള്‍, ബാഗുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങിയവയാണ് മറ്റു കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്. ടെര്‍ഷെല്ലിംഗ് അടക്കം അഞ്ചോളം ദ്വീപുകളിലേക്കാണ് ഈ കണ്ടെയ്‌നറുകള്‍ ഒഴുകിയെത്തിയിരിക്കുന്നത്.

Exit mobile version