സാമൂഹിക മാധ്യമങ്ങള്‍ ഒരുപാട് പോസിറ്റീവ് കാര്യങ്ങള്‍ക്കും നെഗറ്റീവിനുമെല്ലാം ഉപയോഗിക്കപ്പെടുന്നുണ്ട്. വേദനിപ്പിക്കുന്നതും സ്നേഹത്തിന്റെയും അനുകമ്പയുടേയും കരുണയുടേയും മറ്റും ഹൃദയ സ്പര്‍ശിയായ പല നിമിഷങ്ങളും വൈറലാകാറുണ്ട്.
അത്തരത്തില്‍ ഒരു ഹൃദയം തൊടുന്ന കുറിപ്പാണ് വൈറലാകുന്നത്. അവര്‍ എന്നും തന്റെ മകന്റെ കൂട്ടുകാരനു വേണ്ടിയും ഉച്ചഭക്ഷണം കൊടുത്ത് വിടാറുണ്ട് എന്നാണ് പറയുന്നത്. അന്റോണിയ സ്ത്രീയാണ് ആ കാരുണ്യ മനസ്സിന്റെ ഉടമ. ഒപ്പം പാക്ക് ചെയ്തിരിക്കുന്ന ഉച്ചഭക്ഷണത്തിന്റെ ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്. അന്റോണിയ
തന്റെ പോസ്റ്റില്‍ പറയുന്നത് അവര്‍ തന്റെ മകന് ഉച്ചഭക്ഷണം കൊടുക്കുന്നതിന്റെ കൂടെ അവന്റെ കൂടെ കോളേജില്‍ പഠിക്കുന്ന മറ്റൊരു കുട്ടിക്കുള്ള ഭക്ഷണം കൂടി കൊടുത്തു വിടാറുണ്ട് എന്നാ്.
അന്റോണിയയുടെ മകന്റെ കോളേജില്‍ കൂടെ പഠിക്കുന്ന ഒരു കുട്ടി സ്ഥിരമായി ഭക്ഷണം കഴിക്കാതിരിക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അങ്ങനെ അവന് ആ സുഹൃത്തിന് കൂടി ഭക്ഷണം പങ്കുവയ്ക്കാന്‍ തുടങ്ങി. സുഹൃത്താവട്ടെ തനിക്ക് വിശക്കുന്നുണ്ട് എന്ന് സമ്മതിക്കുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം അന്റോണിയോ മകന്റെ സുഹൃത്തിന് കൂടി കഴിക്കാനുള്ള ഭക്ഷണം മകന്റെ കയ്യില്‍ കൊടുത്തു വിടാറുണ്ട്. ഭക്ഷണം കഴിച്ചാല്‍ രണ്ട് പേര്‍ക്കും നന്നായി ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കും എന്നും അവര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
ഈ ഹൃദ്യമായ കഥ സോഷ്യലിടം ഏറ്റെടുത്തു കഴിഞ്ഞു. നിരവധിപ്പേരാണ് അന്റോണിയയുടെ നല്ല പ്രവൃത്തിയെ അഭിനന്ദിക്കുന്നത്. മിക്കവരും നിങ്ങളൊരു നല്ല സ്ത്രീയും നല്ല അമ്മയും ആണ് എന്ന് കമന്റു ചെയ്യുന്നുണ്ട്.
My son made friends with a young man at college who he noticed over the last few weeks isn’t eating anything
He’s started sharing his lunch with him & the young man confessed he is starving
I now make 2 packed lunches so they can both concentrate on doing well in class pic.twitter.com/7Ry07mHHJn
— Antonia (@flaminhaystacks) March 24, 2023
Discussion about this post