സ്ത്രീയെ കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം പാചകം ചെയ്തു, ബന്ധുക്കള്‍ക്കും വിതരണം ചെയ്തു, പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

വാഷിംഗ്ടണ്‍: സ്ത്രീയെ കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം പാചകം ചെയ്ത് ബന്ധുക്കള്‍ക്ക് വിതരണം ചെയ്ത 44കാരന് തടവ് ശിക്ഷ. യു എസിലെ ഒക്ലഹോമയിലാണ് നാടിനെ നടുക്കുന്ന സംഭവം. ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സന്‍ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഇയാള്‍ നാല് വയസുകാരി ഉള്‍പ്പെടെ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 2021ല്‍ ആയിരുന്നു ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. മയക്കുമരുന്ന് കേസില്‍ ജയില്‍ മോചിതനായി ഒരു മാസത്തിനുള്ളിലായിരുന്നു ഇയാള്‍ ഈ കൊലപാതകങ്ങള്‍ ചെയ്തത്.

also read: 90 മിനിറ്റു കൊണ്ട് താണ്ടിയത് 125 കിലോമീറ്റര്‍ ദൂരം, രോഗിയുടെ ജീവനായി ആംബുലന്‍സുമായി കുതിച്ച് പാഞ്ഞ് വിനോദ്, നാടിന്റെ ആദരം

ആന്‍ഡ്രിയ ബ്ലാങ്കെന്‍ഷിപ്പ് എന്ന സ്ത്രീയ കൊന്നശേഷം ഇയാള്‍ അവരുടെ ഹൃദയം പുറത്തെടുത്ത് ബന്ധുവിന്റെ വീട്ടില്‍ കൊണ്ടുപോയി പാചകം ചെയുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന 67കാരനായ ലിയോണ്‍ പൈയ്ക്കും അയാളുടെ കൊച്ചുമകളായ നാല് വയസുകാരി കെയോസ് യേറ്റ്‌സിനും ഇത് നല്‍കാന്‍ ശ്രമിച്ചു.

also read: കൈകാര്യം ചെയ്യേണ്ടത് ലക്ഷങ്ങൾ; കേൾക്കുന്നത് അസഭ്യവും, വിശ്രമവുമില്ല; മാനസിക പിരിമുറുക്കം കുറക്കാൻ ബെവ്‌കോ ജീവനക്കാർക്ക് ഡോക്ടറുടെ സേവനം

ശേഷം ഇവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന് കേസിന് 20 വര്‍ഷം തടവ് ലഭിച്ച ലോറന്‍സിന്റെ ശിക്ഷ ഒക്ലഹോമ ഗവര്‍ണര്‍ മൂന്ന് വര്‍ഷമായി കുറച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഇയാള്‍ പുറത്തുവന്നത്. അതിന് ശേഷമാണ് ഈ കൊലപാതകങ്ങള്‍ ചെയ്തത്.

Exit mobile version