വയസ് എത്രയായാലും ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ ആളൊരു പുലിയാണ്…! 103-ാം വയസ്സിലും മുടങ്ങാതെ ജിമ്മില്‍ പോയി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഒരു മുത്തശ്ശി. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ തെരേസ മൂര്‍ എന്ന മുത്തശ്ശിയാണ് ആരോഗ്യകാര്യത്തില്‍ ലോകജനതയ്ക്ക് മാതൃകയാകുന്നത്.
ഇറ്റലിയില്‍ ജനിച്ച തെരേസ മൂര്‍ ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കും വിധമാണ് ഇപ്പോഴും ഓരോ വര്‍ക്ക് ഔട്ടുകളും ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് കാര്യമായ യാതൊരുവിധ ശാരീരിക പ്രശ്നങ്ങളുമില്ല. ചെറുപ്പം മുതല്‍ തന്നെ വ്യായാമ കാര്യങ്ങളില്‍ തെരേസ കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്നു. 1946 ല്‍ ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച അവര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
തന്റെ അമ്മയ്ക്ക് ഏറ്റവും സന്തോഷം നല്കുന്ന ഇടം ജിമ്മാണന്നാണ് തെരേസയുടെ മകള്‍ ഷീല മൂര്‍ പറയുന്നത്. ജിമ്മില്‍ അമ്മയ്ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടെന്നും അവരുമായി സമയം ചിലവഴിക്കുമ്പോള്‍ മാനസീകാരോഗ്യവും ശാരീരികാരോഗ്യവും ഒരേ സമയം അമ്മയ്ക്ക് കിട്ടുന്നുവെന്നുമാണ് ഷീലയുടെ അഭിപ്രായം.
സന്തോഷവും സംതൃപ്തിയുമുള്ള ജീവിതത്തിന് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ ധൈര്യമുള്ള ഒരു മനസ്സാണ് വേണ്ടത് എന്നാണ് ഈ മുത്തശ്ശി പറയുന്നത്. കൂടാതെ മറ്റുള്ളവരുടെ വാക്കുകളെ ഭയക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വേണ്ടി കൂടി ജീവിക്കാന്‍ എല്ലാവരും പഠിക്കണമെന്നും അവര്‍ പറയുന്നു.
🚨| NEW: California 103-year-old woman still hits gym regularly: ‘Her happy place’‼️👏 pic.twitter.com/EEZQOe21c8
— Pubity (@Pubity) March 12, 2023
Discussion about this post