യാത്രക്കാരന്റെ ആരോഗ്യനില മോശമായി; ഡൽഹിയിൽ നിന്നും പുറപ്പെട്ട വിമാനം കറാച്ചിയിൽ ഇറക്കിയിട്ടും ജീവൻ രക്ഷിക്കാനായില്ല

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്ത്ിന് കറാച്ചി വിമാന്തതാവളത്തിൽ അടിയന്തര ലാൻഡിംഗ്. യാത്രക്കാരന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് വിമാനം പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്.

യാത്രക്കാരന്റെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അടിയന്തര ലാൻഡിംഗ് നടത്തിയതെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. നൈജീരിയൻ പൗരനായ അബ്ദുള്ള (60) യാണ് മരിച്ചത്.

വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപു തന്നെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് അബ്ദുള്ളയുടെ മൃതദേഹവുമായി വിമാനം തിരികെ ഡൽഹിയിലേക്ക് മടങ്ങി.

also read- കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി, നാല് ലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കി; യുവാവ് അറസ്റ്റില്‍

വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് വേറെ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു.

Exit mobile version