മലയാള സിനിമയിൽ ചിരിപ്പിക്കുന്ന സിനിമകൾ ഇറങ്ങുന്നില്ലെന്ന് പരിഭവം പറഞ്ഞ് ഹാസ്യനടൻ സലിം കുമാർ. കോമഡി സിനിമകൾ ഉണ്ടാകാത്തത് പൊളിറ്റിക്കൽ കറക്ട്നെസിനെ സംവിധായകർ അടക്കമുള്ളവർ പേടിച്ചിട്ടാണെന്നാണ് താരത്തിന്റെ നിരീക്ഷണം.
പൊളിറ്റിക്കൽ കറക്ട്നെസ്സിനടിയിൽപ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്നറിയാതെ കൺഫ്യൂഷനിലാണ് സംവിധായകർ എന്ന് സലിം കുമാർ പറയുന്നു. മനോരമ പത്രത്തിൽ വന്ന തന്റെ പ്രതികരണമാണ് സലിം കുമാർ സോഷ്യൽമീയഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
നടൻ സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ:’സത്യം പറഞ്ഞാൽ ഞാൻ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറേക്കാലമായി. പണ്ട് മാസത്തിൽ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിൽ ചിരിയില്ല. ഈ പൊളിറ്റിക്കൽ കറക്ട്നെസ്സിനടിയിൽപ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്നറിയാതെ കൺഫ്യൂഷനിലാണ് സംവിധായകർ. ജാതിവിമർശനം പാടില്ല, മതവിമർശനം പാടില്ല, രാഷ്ട്രീയ വിമർശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാകും? -സലിം കുമാർ ചോദിക്കുന്നു.
അതേസമയം, നല്ല കോമഡി പൊളിറ്റിക്കൽ കറക്ടനെസ് നോക്കിയും ഉണ്ടാക്കാമെന്നും ആരേയും നോവിക്കാതെ ഹാസ്യം ഉണ്ടാക്കാൻ സംവിധായകർ ഇല്ലേ എന്നാണ് സോഷ്യൽമീഡിയ തിരിച്ചു ചോദിക്കുന്നത്.
Discussion about this post