വിദ്യാഭ്യാസം പൂര്‍ത്തിയായതിന് ശേഷം ഭര്‍ത്താവ് മൊഴി ചൊല്ലിയതിന്റെ സന്തോഷത്തില്‍ യുവതി. സൗദിയിലെ റിയാദിലാണ് സംഭവം. ജീവിതത്തിലെ രണ്ട് നിര്‍ണായക സംഭവങ്ങള്‍ ഒരുമിച്ച് ഒരേദിവസം എത്തിയതിന്റെ സന്തോഷത്തില്‍ മതിമറന്നിരിക്കുകയായിരുന്നു യുവതി.
also read: വേദനയ്ക്കിടയിലും ആംബുലന്‍സില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി ആന്‍ മേരി
യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. സെല എല്‍നഗര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്.
കോളജ് പഠനം പൂര്‍ത്തിയാക്കി ബിരുദദാന ചടങ്ങിനിടെയായിരുന്നു ഭര്‍ത്താവ് മൊഴി ചൊല്ലിയ വിവരം യുവതി അറിയുന്നത്. വാട്ട്‌സ് ആപ്പ് വഴിയാണ് ഭര്‍ത്താവ് മൊഴി ചൊല്ലിയ വിവരം യുവതി അറിയുന്നത്.
also read: വേദനയ്ക്കിടയിലും ആംബുലന്‍സില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി ആന്‍ മേരി
ഭര്‍ത്താവ് മൊഴി ചൊല്ലി അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും യുവതി പങ്കുവച്ചിട്ടുണ്ട്. കൂടാതെ ബിരുദദാന ചടങ്ങില്‍ ധരിക്കുന്ന പ്രത്യേക വസ്ത്രത്തിന്റെയും, പിന്നാലെ കഴിച്ച വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെയും ചിത്രങ്ങള്‍ യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
— Sela elnagar (@SelaElnagar) March 8, 2023