ഹോളിവുഡ് സിനിമകളും സീരിസുകളും കണ്ടാൽ കുട്ടികൾക്കെതിരെയും അവരെ അതിനനുവദിക്കുന്ന മാതാപിതാക്കൾക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ദക്ഷിണ കൊറിയൻ ചിത്രങ്ങൾ കാണുന്നതിനും വിലക്കുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിദേശ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള നിയമം ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ക്രൂരമായ നടപടി.
മിറർ റിപ്പോർട്ട് പ്രകാരം ഹോളിവുഡ് ചിത്രങ്ങൾ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ ആറ് മാസം ലേബർ ക്യാമ്പിൽ കഴിയേണ്ടി വരും. രാജ്യത്തെ നിയമം ലംഘിച്ച് വിദേശ ചിത്രങ്ങൾ കാണുന്ന കുട്ടികൾ അഞ്ചു വർഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് വിവരം. നേരത്തെ തെറ്റുകാരാണെന്ന് കണ്ടെത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകിയിരുന്നത്.
ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തംചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിച്ച് വീഡിയോ
വിദേശ ചിത്രങ്ങൾ രാജ്യത്തേയ്ക്ക് കടത്തുന്നവർ കടുത്ത നടപടികളാണ് നേരിടേണ്ടി വരിക. സിനിമാപ്രേമികൾക്ക് പുറമെ, ഗായകരും ഡാൻസർമാരും ഒക്കെ നിരീക്ഷണത്തിലാണ്. വിദേശ ഗാനങ്ങൾ ആലപിക്കുന്നവരും ചുവടുവെക്കുന്നവരും ഉൾപ്പടെ ശിക്ഷ അനുഭവിക്കേണ്ടതായി വരുമെന്നാണ് വിവരം.