സാധാരണ വിനോദത്തിന്റെ ഭാഗമായി പലരാജ്യങ്ങളിലും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പണം അങ്ങോട്ട് നല്‍കിയാണ് സഞ്ചാരകേന്ദ്രങ്ങള്‍ കാണാനാകുന്നത്. എന്നാല്‍ ഈ രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പണം ഇങ്ങോട്ട് കിട്ടും. കാരണം എന്താണെന്ന് അറിയണോ…
സംഭവം മറ്റൊന്നുമല്ല, കൊവിഡ് മഹാമാരി ലോകത്തെ ടൂറിസം മേഖലയെ പിടുച്ചുകുലുക്കിയ ശേഷം സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ പലരാജ്യങ്ങളും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. അത്തരത്തില്‍ വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായാണ് തായ്‌വാന്‍ അവര്‍ക്ക് പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഓരോ വിനോദസഞ്ചാരിക്കും 13000 രൂപ വച്ച് നല്‍കാനാണ് തായ്‌വാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം ടൂറിസ്റ്റുകള്‍ക്കാണ് ഈ തുക കിട്ടുക. ഡിസ്‌കൗണ്ട്, ലക്കിഡ്രോ, എയര്‍ലൈന്‍സ് എന്നിവയിലൂടെയാണ് ഈ തുക ടൂറിസ്റ്റുകള്‍ക്ക് ലഭിക്കുക. വിവിധ പര്‍ച്ചേസുകളിലൂടെയും ഈ തുക നേടാനാവും.
അതുപോലെ തന്നെ ഒരു നിശ്ചിത എണ്ണം ടൂറിസ്റ്റുകളെ രാജ്യത്തെത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കും തായ്‌വാന്‍ പണം ഓഫര്‍ ചെയ്യുന്നുണ്ട്. തായ്‌വാന്റെ ജിഡിപിയില്‍ നാല് ശതമാനവും വരുന്നത് ടൂറിസത്തില്‍ നിന്നുമാണ്. മഹാമാരിക്ക് ശേഷം എങ്ങനെ എങ്കിലും ടൂറിസം മേഖലയെ ൃപുനരുജ്ജീവിപ്പിച്ച് കര കയറാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഈ രാജ്യം.