റസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ ബില്ലിനൊപ്പം വെക്കുന്ന ടിപ്പ് അവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ചെറിയ കൈത്താങ്ങാണ്. സാധാരണ 10 മുതല്‍ 50 രൂപ വരെയൊക്കെ ആകും ടിപ്പായി നല്‍കുന്നത്.
എന്നാല്‍ റെസ്റ്റോറന്റിലെ വെയിറ്റര്‍ക്ക് ലക്ഷങ്ങള്‍ ടിപ്പായി നല്കിയ ഒരു ഉപഭോക്താവിന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. ഓസ്ട്രേലിയയില്‍ ആണ് സംഭവം. ഹോട്ടലിലെ വെയിറ്ററായ സ്ത്രീക്ക് ഏകദേശം £4,000 ആണ് ടിപ്പ് കിട്ടിയത്.
also read: ട്യൂഷന് പോകാത്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; 11 വയസ്സുകാരി വീട്ടിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു
അതായത് നാല് ലക്ഷം ഇന്ത്യന്‍ രൂപ. മെല്‍ബണിലെ സൗത്ത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറന് ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറന് ഈ അപ്രതീക്ഷിത സമ്മാനം ലഭിക്കുന്നത്.
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി കൂടിയാണ് ലോറന്. ടിപ്പായി കിട്ടിയ വന്‍തുക കണ്ട് സന്തോഷം കൊണ്ട് അവളുടെ കണ്ണുനിറഞ്ഞു പോയി. ഉടന്‍ തന്നെ ഈ സന്തോഷം ലോറന് തന്റെ സഹപ്രവര്‍ത്തകരോട് പങ്കുവയ്ക്കുകയും ചെയ്തു. റെസ്റ്റോറെന്റ് നയം അനുസരിച്ച് എല്ലാ വെയിറ്റര്‍മാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നാണ്. എന്നിരുന്നാലും, ഈ ടിപ്പിന്റെ ഭൂരിഭാഗവും ലോറന് തന്നെ ലഭിക്കുകയും ചെയ്തു.
Discussion about this post