ആമസോണ്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച് ബ്രസീലിന്റെ പുതിയ പ്രസിഡണ്ട്. ആമസോണ്‍ വനസംബന്ധിയായ നിയമനിര്‍മാണങ്ങളും നയരൂപീകരണങ്ങളും കൃഷിമന്ത്രാലയത്തിനു വിട്ടതിനു ശേഷം നടത്തിയ പ്രസ്താവനയിലാണ് ജയിര്‍ വനസംരക്ഷണത്തിനെതിരെ നിലപാട് പ്രഖ്യാപിച്ചത്. അഗ്രിബിസിനസ്സ് ലോബിക്ക് വലിയ സ്വാധീനമുള്ള മന്ത്രാലയമാണ് കൃഷിമന്ത്രാലയം. പുതിയ ഗോത്രവര്‍ഗ റിസര്‍വ്വുകള്‍ സൃഷ്ടിക്കാനുള്ള അധികാരവും പുതിയൊരു മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
ഈ നീക്കത്തിനെതിരെ ഗോത്രവര്‍ഗ നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. പുതിയ റിസര്‍വ്വുകള്‍ സൃഷ്ടിക്കുന്നത് അഗ്രിബിസിനസ്സ് ലോബിക്കു വേണ്ടിയാണെന്ന് ഇവര്‍ ആരോപിക്കുന്നു. നിലവില്‍ ഇത്തരം കേന്ദ്രങ്ങളില്‍ ചെറിയ തോതിലുള്ള കൃഷികളാണ് നടക്കുന്നത്. എന്നാല്‍, പുതിയ റിസര്‍വ്വുകള്‍ വരുന്നതോടെ കാര്‍ഷികഭീമന്മാര്‍ക്ക് കാട്ടില്‍ സ്വതന്ത്രമായി ഇടപെടാനുള്ള വഴിയൊരുങ്ങും. ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാകും ഫലമെന്നും നേതാക്കള്‍ പറയുന്നു. വനനശീകരണം കൂടുതല്‍ ശക്തമാകുകയും ചെയ്യും.
Discussion about this post