വാഷിംഗ്ടണ്‍ : മൂന്നുഭാര്യമാരുള്ള 39കാരനായ ഒരു അമേരിക്കന്‍ സ്വദേശിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ജോലിക്കൊന്നും പോകാതെ ഭാര്യമാര്‍ ജോലിക്ക് പോയി സമ്പാദിച്ച പണത്തിന് അടിച്ച് പൊളിച്ച് ജീവിക്കുകയാണ് നിക്ക് ഡേവിസ്. ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് ട്രോഫി ഹസ്ബന്‍ഡ് എന്നാണ്.
ഏപ്രില്‍ (38), ജെന്നിഫര്‍ (25), ഡാനിയേല്‍ (22) എന്നിവരാണ് നിക്കിന്റെ ഭാര്യമാര്‍. മൂന്നുപേരും നിക്കിനൊപ്പം ഒരുവീട്ടിലാണ് താമസം. വീട്ടിലെ ജോലി ചെയ്യുന്നതടക്കം കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യമാര്‍ തന്നെയാണ്. ഏപ്രിലാണ് നിക്കിന്റെ ആദ്യ ഭാര്യ.
ഏപ്രിലുമായുള്ള വിവാഹത്തിന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ജെന്നിഫറുമായുള്ള വിവാഹം. ഏപ്രില്‍ തന്നെയാണ് ജെന്നിഫറിനെ നിക്കിന് പരിചയപ്പെടുത്തുന്നത്. ജെന്നിഫറിനെ തനിക്ക് ഇഷ്ടപ്പെട്ടെന്നും നിക്കിനും ഇഷ്ടമാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് പരിചയപ്പെടുത്തിയതെന്നുമാണ് ഏപ്രില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഡാനിയേലിനെ വിവാഹം ചെയ്തത്. മൂന്നു ഭാര്യമാര്‍ക്കൊപ്പം ഒരു കിടക്കയില്‍ തന്നെയാണ് നിക്ക് ഉറങ്ങുന്നത്. എന്നാല്‍ ഓരോ ഭാര്യമാരുമായി അടുത്തിടപഴകാന്‍ പ്രത്യേകം സ്ഥലങ്ങളുണ്ടെന്നും നിക്ക് പറയുന്നു. ജെന്നിഫറില്‍ നിക്കിന് ഒരു കുഞ്ഞുണ്ട്.
മൂന്ന് ഭാര്യമാരും ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനൊപ്പം വീട്ടില്‍ തന്നെയാണ് നിക്ക് സമയം ചെലവഴിക്കുന്നത്. നിക്ക് വെറുതെ ഇരിക്കുന്നത് കാണുന്നതും ചിലപ്പോഴൊക്കെ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും രസമാണെന്ന് ഭാര്യമാര്‍ പറയുന്നു.