ഭൂകമ്പം തകർത്ത തുർക്കി – സിറിയയിൽ നിന്ന് നോവുന്ന വാർത്തകൾക്കിടയിൽ നിന്ന് മനംനിറയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നിമിഷങ്ങൾകൊണ്ട് തകർന്ന് തരിപ്പണമായ നിരവധി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകൻ പുറത്തെടുത്ത പൂച്ച, രക്ഷിച്ചയാളെ വിട്ടുപോകാൻ വിസമ്മതിക്കുന്നുണ്ടായിരുന്നില്ല. ഇണങ്ങി വിട്ടുമാറാതെ നിൽക്കുന്ന ആ പൂച്ചയെ ഇന്ന് ദത്തെടുത്തിരിക്കുകയാണ്.
A cat was saved from under the rubble in Turkey. It now refuses to leave its rescuer's side. pic.twitter.com/Nveaxu3QrG
— Anton Gerashchenko (@Gerashchenko_en) February 16, 2023
യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റൺ ഗെരാഷ്‌ചെങ്കോ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. തുർക്കിയിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകനായ അലി കാക്കസ് രക്ഷപ്പെടുത്തിയ പൂച്ച, അദ്ദേഹത്തെ വിട്ടു പോകാൻ വിസമ്മതിക്കുന്നുവെന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.
അദ്ദേഹം തന്നെയാണ് പൂച്ചയെ രക്ഷാപ്രവർത്തകൻ ദത്തെടുത്തുവെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കുറിപ്പ് കൂടി പങ്കിട്ടത്. രക്ഷാപ്രവർത്തകനൊപ്പം കിടക്കയിൽ ചേർന്ന് കിടക്കുന്ന പൂച്ചയേയും, ആന്റൺ പങ്കുവെച്ച ഫോട്ടോയിൽ കാണാം.
Discussion about this post