ഫ്‌ലോറിഡ: കോൺടാക്റ്റ് ലെൻസ് വച്ച് ഉറങ്ങിയ 21 കാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. യുഎസിലെ ഫ്‌ലോറിഡയിൽ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. ‘ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ കണ്ണുകൾ ചുവന്നിരിക്കുന്നു. അലർജി അനുഭവപ്പെട്ടതായി തോന്നിയപ്പോൾ ഡോക്ടറെ കാണിച്ചു. അഞ്ച് നേത്രരോഗ വിദഗ്ധരെയും 2 കോർണിയ സ്‌പെഷലിസ്റ്റിനെയും കണ്ടു. പിന്നീടാണ് അകന്തമെബ കെരറ്റിറ്റിസ് രോഗം സ്ഥിരീകരിച്ചത്.’മൈക്ക് ലോകത്തോട് വെളിപ്പെടുത്തി.
കോൺടാക്റ്റ് ലെൻസ് വച്ച് ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂർവയിനം പരാന്നഭോജി (പാരസൈറ്റ്) മൂലമാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് പരിശോധിച്ച ഡോക്ടർമാർ പറയുന്നു. ലെൻസ് വച്ച് ഏഴു വർഷത്തിനിടയിൽ മൈക്കിന് കണ്ണിൽ ഇതുവരെ അണുബാധയുണ്ടായിട്ടില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ 50 ശതമാനം കാഴ്ചശക്തി മൈക്കിന് തിരികെ ലഭിച്ചേക്കുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
Discussion about this post