ബ്രസീൽ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയിൽ മിന്നലേൽക്കുന്ന ദൃശ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ലോകാത്ഭുതങ്ങളിലൊന്നായാണ് ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസീലിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ ഫെർണാഡോ ബ്രാഗയാണ് അപൂർവമായ ചിത്രം പകർത്തിയത്.
‘ഇന്ന് വെള്ളി…ദിവ്യ വെളിച്ചം’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഫെർണാഡോ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം തരംഗമായത്. പ്രതിമയുടെ തലയ്ക്ക് മുകളിലൂടെ വെളിച്ചം കടന്നുപോകുന്നത് ദൈവികമായി കാണപ്പെടുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കൃത്യസമയത്ത് തന്നെ ക്യാമറ ക്ലിക്ക് ചെയ്ത ഫെർണാഡോയെ അഭിനന്ദിക്കുന്നുമുണ്ട്. ഈ പ്രതിമ നീണ്ട 9 വര്‍ഷങ്ങളെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റിയോ ഡി ജനീറോയിലെ കൊര്‍കോവാഡോ കുന്നിന് മുകളിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014 ൽ ഉണ്ടായ മിന്നലിൽ പ്രതിമയുടെ തള്ളവിരൽ തകർന്നിരുന്നു.
Discussion about this post