ദുബായ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റും പട്ടാള മേധാവിയും ആയ പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
പാക്കിസ്ഥാനിലെ കരസേന മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് 1999 ഒക്ടോബര്‍ 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്.
2001ല്‍ പാക്കിസ്ഥാന് പ്രസിഡന്റായി. 2008ല്‍ ഇംപീച്മെന്റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയ ശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. കാര്‍ഗില്‍ യുദ്ധസമയത്ത് പാക്കിസ്ഥാന്റെ സൈനിക മേധാവിയായിരുന്നു.
Discussion about this post