കാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചതിനെ തുടര്‍ന്ന് ലീവ് എടുത്തു വീട്ടില്‍ പോയ യുവാവ് തിരികെ എത്തിയപ്പോള്‍ ജോലി നഷ്ടപ്പെട്ടു. ഗൂഗിള്‍ ജീവനക്കാരന്‍ ടോമി യോര്‍കിനാണ് ദുരനുഭവം ഉണ്ടായത്.
മുഖത്തടിയേറ്റത് പോലെയാണ് അത് അനുഭവപ്പെട്ടതെന്നും നമ്മള്‍ വീണുകിടക്കുമ്പോള്‍ ആരെങ്കിലും വന്ന് അടിക്കുന്നത് പോലെയാണിതെന്നും സംഭവത്തില്‍ ടോമി യോര്‍ക് പറയുന്നു. കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ഡിസംബറിലായിരുന്നു ടോമിയുടെ മാതാവ് മരിച്ചത്. ദിവസങ്ങളോളം ലീവെടുത്ത് ഈ മാസം തുടക്കത്തിലാണ് ടോമി തിരിച്ച് ഗൂഗിളില്‍ ജോലിക്ക് കയറിയത്. എന്നാല്‍, ദിവസങ്ങള്‍ക്കകം തന്നെ ഗൂഗിള്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ടോമിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഇ മെയില്‍ തേടിയെത്തുകയായിരുന്നു.
‘കഴിഞ്ഞ ആഴ്ച എന്നെ ഗൂഗിളില്‍ നിന്ന് പിരിച്ചുവിട്ടു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് എടുത്ത അവധി കഴിഞ്ഞ് തിരിച്ചെത്തി നാലാം ദിവസമാണ് അതറിഞ്ഞത്, ഞാന്‍ ക്ഷീണിതനും നിരാശനുമാണ്.’ ജനുവരി 26ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
പിരിച്ചുവിടല്‍ ഒരു മുഖത്തടി പോലെയാണ് അനുഭവപ്പെട്ടതെന്നും ടോമി പറഞ്ഞു. ‘അച്ഛനമ്മാര്‍ ആകാന്‍ പോകുന്നവരെയും വികലാംഗ അവധിയിലുള്ളവരെയും പിരിച്ചുവിട്ടതടക്കം ഗൂഗിളിലെ ദയനീയമായ പല കഥകളും ഞാന്‍ കേട്ടിട്ടുണ്ടെന്നും ടോമി പറയുന്നു. 2021 ഡിസംബറിലായിരുന്നു ടോമി ഗൂഗിളില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. അടുത്ത ഫെബ്രുവരിയില്‍ തന്നെ മാതാവിന് കാന്‍സര്‍ ബാധിച്ചതായി അറിയുകയായിരുന്നു.
‘ജോലിക്കൊപ്പം അമ്മയുടെ കീമോ അപ്പോയിന്‍മെന്റുകള്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അമ്മയുടെ അവസാനത്തെ കുറച്ച് മാസങ്ങള്‍ അതിലേറെ കഠിനമായിരുന്നു. ഒരു മുന്നറിയിപ്പ് പോലുമില്ലാതെ തന്നെ പിരിച്ചുവിട്ട കമ്പനിക്ക് വേണ്ടി ‘അമിതമായി ജോലി ചെയ്യുന്നതിനു’ പകരം അമ്മയ്ക്കൊപ്പം സമയം ചെലവഴിച്ചതില്‍ താന്‍ സന്തോവാനാണെന്നും, ഇതിലേറെ മികച്ച കമ്പനികള്‍ ജോലി ചെയ്യാന്‍ ഇനിയും അവസരം ലഭിക്കും, എന്നാല്‍, നമ്മുടെ മാതാപിതാക്കള്‍ ഒരു തവണ മാത്രമേ മരിക്കുകയുള്ളൂ.’
എന്ന് ടോമി പറഞ്ഞു.
മൈക്രോസോഫ്റ്റ്, മെറ്റ, ആമസോണ്‍ എന്നീ ടെക് ഭീമന്‍മാര്‍ക്ക് പിന്നാലെ ഗൂഗിളും കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തെത്തിയത് ആഗോളതലത്തില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. തങ്ങളുടെ 12000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് നേരത്തെ അറിയിച്ചിരുന്നു.
Discussion about this post