കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലി കളയാനുള്ള മടി മൂലം മക്കളെ നോക്കാനും വീട് നോക്കാനും ജോലിക്കാരെ വെച്ച് ജീവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. എന്നാൽ ഉള്ള ജോലി ഉപേക്ഷിച്ച് വീട്ടമ്മയായി മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്ന 29കാരിയുടെ നിലപാട് ആണ് ഇന്ന് വാർത്തകളിൽ ഇടംനേടുന്നത്. അമേരിക്കയിലെ സാൻ ഡിഗോ സ്വദേശിനിയായ അലെക്സിയ ഡെലറോസ എന്ന 29-കാരിയാണ് വ്യത്യസ്തമായ കാഴ്ച്ചപ്പാടുമായി മുന്നോട്ടുവന്നത്.
1950കളിലെ വീട്ടമ്മമാരെ പോലെ ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതാണ് മനസിന് സന്തോഷം നൽകുന്നതെന്നും ഇവർ പറയുന്നു. ട്രാഡ്വൈവ്സ് എന്ന ട്രെന്റിന്റെ ഭാഗമായാണ് അലക്സിയ വീട്ടമ്മ എന്ന വട്ടത്തിലേയ്ക്ക് ചുരുങ്ങിയത്. ‘ജോലി സമയത്ത് കുഞ്ഞിനെ അവഗണിക്കുന്നതുപോലെ തോന്നി. അതുകൊണ്ടാണ് വീട്ടിലിരിക്കാൻ തീരുമാനിച്ചത്. 50-കളിലെ സ്ത്രീയുടെ ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഭാര്യ മുഴുവൻ സമയവും ഭർത്താവിനേയും കുട്ടികളേയും പരിപാലിക്കുക. ഭർത്താവ് ജോലിക്ക് പോകുക. അതാണ് എനിക്ക് ഇഷ്ടം. എന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. മിക്ക സമയങ്ങളിലും അമ്മയില്ലാതെ ഒറ്റയ്ക്കാൻ ഞാൻ ജീവിച്ചത്. അമ്മ എപ്പോഴും ജോലിയുടെ തിരക്കിലായിരിക്കും. എന്റെ മക്കളും എന്നെപ്പോലെ സങ്കടത്തിലൂടെ കടന്നുപോകാതിരിക്കാനാണ് ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്.’
അലക്സിയ പ്രതികരിക്കുന്നു. ജോലി ഉപേക്ഷിച്ച ശേഷം പാർട്ട് ടൈമായി അലക്സിയ ഹോം ബേക്കിങ് ബിസിനസ് തുടങ്ങിയിരുന്നു. എന്നാൽ രണ്ടാമത്തെ മകൻ അർലോയെ ഗർഭം ധരിച്ചതോടെ ആ ജോലിയും അവസാനിപ്പിച്ചു. അലക്സിയയുടെ മൂത്ത മകൻ ആർച്ചറിന് രണ്ട് വയസ്സാണുള്ളത്. ഭർത്താവ് മാത്യു ബിസിനസുകാരനാണ്. ഇപ്പോൾ സ്വന്തമായി ഒരു കോഫി ഷോപ്പ് നടത്തുകയാണെന്നും അലക്സിയ പറയുന്നു.
Discussion about this post