സിഡ്‌നി: 145 യാത്രക്കാരുമായി സിഡ്‌നിയിലേക്ക് പറന്ന ക്വാന്റാസ് വിമാനത്തിന്റെ രണ്ട് എന്‍ജിനില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായി. ശേഷിക്കുന്ന ഒറ്റ എന്‍ജിനില്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി പൈലറ്റിന്റെ ആത്മധൈര്യം.
ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡില്‍ നിന്നു സിഡ്‌നിയിലേക്ക് പോയ ബോയിംഗ് 737-838 വിമാനത്തിന്റെ ഒരു എന്‍ജിനാണ് പ്രവര്‍ത്തനരഹിതമായത്. ഓക്ലന്‍ഡില്‍ നിന്നു സിഡ്‌നിയിലേക്കുള്ള യാത്രാസമയം 3.5 മണിക്കൂറാണ്.
എന്നാല്‍ സിഡ്‌നിയില്‍ ഇറങ്ങാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ വിമാനത്തിന്റെ ഒരു എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. ഇതേത്തുടര്‍ന്നു വിമാനത്തില്‍ നിന്ന് അടിയന്തര സാഹചര്യങ്ങളില്‍ നല്‍കാറുള്ള മേയ്‌ഡേ സന്ദേശം നല്‍കി. പിന്നീട് ഒരു എന്‍ജിന്‍ ഓഫ് ചെയ്തശേഷം പൈലറ്റ് വിമാനം നിലത്തിറക്കുകയായിരുന്നു.
Discussion about this post