ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം തുണച്ചു. കൃത്യ സമയത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതിനാല്‍ അബേലിന് ജീവന്‍ തിരിച്ചുകിട്ടി. യുഎസ് സ്വദേശിയായ നോളന്‍ ആബേലിനാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ പുതുജീവന്‍ ലഭിച്ചത്.
ആബേല്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ആപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് വാച്ചിലെ ക്രാഷ് ഡിറ്റക്ഷന്‍ പ്രവര്‍ത്തിക്കുകയും വാച്ചില്‍ നിന്ന് അലേര്‍ട്ട് പ്രത്യക്ഷപെടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ആബേല്‍ പ്രതികരിക്കാത്തതിനാല്‍ 20 സെക്കന്റുകള്‍ക്കകം വാച്ചില്‍ നിന്ന് സ്വമേധയ ലൊക്കേഷന്‍ സഹിതമുളള സന്ദേശം അടിയന്തര സേവന നമ്പറിലേക്ക് പോയി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി ആബേലിനെ രക്ഷിക്കുകയായിരുന്നു.
എന്താണ് ആപ്പിളിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം
ഐ ഫോണ്‍ 14ലെയും വാച്ച് 8 സീരിസിലെയും വളരെ ശ്രദ്ധേയമായ ഫീച്ചറാണ് ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം. ഉപയോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പെട്ടാല്‍, ഇതില്‍ ഒരു അലേര്‍ട്ട് പ്രത്യക്ഷപെടും. അലേര്‍ട്ട് ഉപഭോക്താവ് പിന്‍വലിക്കാത്ത സാഹചര്യത്തില്‍ നിങ്ങള്‍ അപകടത്തിലാണ് എന്ന ശബ്ദസന്ദേശത്തോടെ ഫോണില്‍ നിന്ന് അടിയന്തിര സേവനത്തിലേക്ക് കോള്‍ ചെയ്യപ്പെടും. നിങ്ങളുടെ ലൊക്കേഷനെ സംബന്ധിക്കുന്ന വിവരങ്ങളും ഇതിലുണ്ടാകും.
Discussion about this post