വര്‍ഷങ്ങള്‍ക്ക് മുമ്പ് പൈലറ്റ് സീറ്റിലിരുന്ന് ഭര്‍ത്താവിന്റെ മരണം, ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികി ലെത്തിയിരിക്കെ അഞ്ജുവിനെയും തട്ടിയെടുത്ത് മറ്റൊരു വിമാനദുരന്തം, തീരാനൊമ്പരം

കഠ്മണ്ഡു: വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനദുരന്തത്തില്‍ പൈലറ്റായിരുന്ന ആദ്യ ഭര്‍ത്താവ് മരിച്ചതുപോലെ പൈലറ്റ് അഞ്ജുവിന്റെയും ജീവന്‍ കവര്‍ന്നെടുത്ത് മറ്റൊരു വിമാനാപാകടം. നേപ്പാള്‍ വിമാനാപകടത്തിലാണ് യതി എയര്‍ലൈന്‍സിലെ പൈലറ്റായ അഞ്ജു മരിച്ചത്.

അഞ്ജുവിനെപ്പോലെ തന്നെ യതി എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു ആദ്യ ഭര്‍ത്താവ് ദീപക് പൊഖരേലും. 16 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു വിമാന ദുരന്തത്തിലാണ് ദീപക് മരിച്ചത്. ദീപക് പറത്തിയ യതി എയര്‍ലൈന്‍സ് വിമാനം 2006 ജൂണ്‍ 21ന് അപകടത്തില്‍പെട്ടത് ജുംലയില്‍വച്ചായിരുന്നു.

also read: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശിയെത്തി, സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍

ആ ദുരന്തത്തില്‍ ദീപക് ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ദീപക്കിന്റെ മരണശേഷം അഞ്ജു വീണ്ടും വിവാഹിതയായിരുന്നു. പൈലറ്റായി ജോലി തുടരുകയായിരുന്നു അഞ്ജു. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളില്‍ വിജയകരമായ ലാന്‍ഡിങ് നടത്തിയ അഞ്ജു പൈലറ്റ് എന്ന നിലയില്‍ പ്രശംസ നേടിയിരുന്നു.

also read: ഉമറും അലിയും ഇനി രണ്ട് പേര്‍: ഇറാഖി സയാമീസ് ഇരട്ടകള്‍ക്ക് 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജന്മം

കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ കമല്‍ കെസിക്കൊപ്പം സഹപൈലറ്റായി പറത്തിയ വിമാനമാണ് നേപ്പാളില്‍ തകര്‍ന്നുവീണത്. യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72500 വിമാനം വിജയകരമായി നിലത്തിറക്കി ക്യാപ്റ്റന്‍ പദവി സ്വന്തമാക്കാനിരിക്കെയാണ് വിമാനാപകടത്തിന്റെ രൂപത്തില്‍ ദുരന്തം അഞ്ജുവിന്റെ ജീവന്‍ കവര്‍ന്നത്.

Exit mobile version