ബാങ്കോക്ക്: വന്ന വഴിയെ ഒരിക്കലും വിസ്മരിക്കുകയോ പുച്ഛിക്കുകയോ ചെയ്യാതെ തനിക്കുള്ള കൈയ്യടികളും വിജയത്തിനുള്ള പാതയും ആക്കി മാറ്റിയിരിക്കുകയാണ് ഈ സുന്ദരി. ശുചീകരണ തൊഴിലാളിയുടെ മകളായ അന്ന സുയെന്‍ഗാം- ഇയാം എന്ന മോഡലിന്റെ ജീവിതം അത്ഭുതപ്പെടുത്തുന്നതാണ്.
മിസ് യൂണിവേഴ്സ് തായ്ലാന്‍ഡ് 2022 ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അന്ന ഇപ്പോള്‍. അന്നയുടെ ജീവിതകഥ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ് ഇപ്പോള്‍. അന്നയുടെ അച്ഛന് മാലിന്യം ശേഖരിക്കുന്ന ജോലിയാണ്. അമ്മ തെരുവ് വൃത്തിയാക്കുന്ന ജോലിയുമാണ് ചെയ്യുന്നത്.
തന്റെ വളര്‍ച്ചയുടെ കാലഘട്ടം കഷ്ടപ്പാടുള്ള ചുറ്റുപാടിലായിരുന്നെന്ന് അന്ന പറയുന്നു. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസം ഉണ്ടായിരുന്ന അവള്‍ ഒടുവില്‍ ആഗ്രഹിച്ചത് തന്നെ നേടിയെടുത്തു.
അന്നയുടെ വിജയംമിസ് യൂണിവേഴ്സ് തായ്ലാന്‍ഡ് ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുറത്തെത്തിയത്. സൗന്ദര്യ മത്സരത്തിനിടെ അന്ന ധരിച്ച വസ്ത്രം പോലും തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
ആരിഫ് ജെവാംഗ് എന്ന പ്രമുഖ ഡിസൈനറാണ് അന്നയ്ക്ക് വസ്ത്രമൊരുക്കിയത്. പാനീയങ്ങള്‍ കാനില്‍ നിന്നും തുറന്നു കുടിക്കാനായി ഉപയോഗിക്കുന്ന പുള്‍ ടാബ്സ് മാത്രം ഉപയോഗിച്ചാണ് ആരിഫ് അന്നയ്ക്ക് വസ്ത്രം തുന്നി നല്‍കിയത്.
എന്നാല്‍ അന്നയുടെ അഴകില്‍ ഒപ്പം മിന്നുന്ന സ്റ്റൈലിഷ് ഗൗണ്‍ കണ്ടാല്‍ പാഴ് വസ്തു ഉപയോഗിച്ച് തുന്നിയതാണെന്ന് തോന്നുകയേ ഇല്ല. അത്രയും മനോഹരമാണ് ഈ ഡിസൈന്‍.
അതേസമയം, തന്റെ കുട്ടിക്കാലവുമായി ഈ ഗൗണിന് അടുത്തബന്ധമുണ്ടെന്ന് അന്ന തന്നെ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുകയാണ.്