വാഷിങ്ടണ്‍: യുഎസിലെ ആദ്യ വനിത സിഖ് ജഡ്ജിയായി ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക സിങ് അധികാരമേറ്റു. ഹാരിസ് കൗണ്ടി സിവില്‍ കോടതി ജഡ്ജിയായാണ് മോണിക ചുമതലയേറ്റത്.
ഹൂസ്റ്റണിലാണ് മോണിക്ക സിങ് ജനിച്ചത്. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ബെല്ലയ്റില് ആണ് താമസം. 1970കളില്‍ യുഎസിലേക്ക് കുടിയേറിയതാണ് മോണികയുടെ പിതാവ്. 20 വര്‍ഷം അഭിഭാഷക രംഗത്തുള്ള മോണിക നിരവധി മനുഷ്യാവകാശ സംഘടനകള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടത് സിഖ് സമൂഹത്തെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണെന്ന് മോണിക സിങ് പ്രതികരിച്ചു. യുഎസില്‍ ഏതാണ്ട് അഞ്ചു ലക്ഷം സിഖുകാര്‍ ഉണ്ടെന്നാണ് കണക്കുകള്‍. അതില്‍ 20,000 പേര് ഹൂസ്റ്റണ്‍ ഭാഗത്താണ് താമസിക്കുന്നത്.
Discussion about this post