പൂച്ച ആയാലെന്താ ‘പണിയെടുത്ത്’ സമ്പാദിക്കുന്നത് കോടികളാണ്.. പൂച്ചയുടെ വിലയോ 800 കോടി രൂപ! ഗ്രാമി അവാര്‍ഡ് ജേതാവും വിഖ്യാത അമേരിക്കന്‍ ഗായികയുമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പൂച്ചയ്ക്കാണ് 800 കോടി രൂപ വിലയുള്ളത്. ഒലീവിയ ബെന്‍സണ്‍ എന്നാണ് ഈ പൂച്ചയുടെ പേര്.
ലോകമെമ്പാടുമുള്ള പ്രശസ്ത വളര്‍ത്തു മൃഗങ്ങള്‍ ഓരോന്നിന്റെയും ഇന്‍സ്റ്റഗ്രാം റീച്ച്, എത്ര സമ്പാദിക്കുന്നു, ജനപ്രിയത എന്നിവയെല്ലാം കണക്കാക്കിയാണ് മൂല്യം നിശ്ചയിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ടെയ്‌ലറുടെ സമ്പാദ്യത്തില്‍ മുഖ്യമായ പങ്ക് വഹിക്കുന്നത് ഈ പൂച്ചയാണെന്ന് തന്നെ പറയാം.
ഒലീവിയക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലെങ്കിലും ടെയ്‌ലറിന്റെ അക്കൗണ്ടു വഴി പൂച്ചയുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒലീവിയയുടെ മൂല്യം കണക്കാക്കിയത്. നിരവധി ബിഗ് ബജറ്റ് പരിപാടികളിലൂടെ പൂച്ച ടെയ്‌ലര്‍ക്ക് നേടിക്കൊടുത്തത് കോടികളാണ്.
താരത്തിന്റെ നിരവധി മ്യൂസിക് വീഡിയോകളിലും പരസ്യ ചിത്രീകരണങ്ങളിലും ഈ പൂച്ചയുടെ സാന്നിധ്യമുണ്ട്. മെരെഡിത് ഗ്രേ, ബെഞ്ചമിന്‍ ബട്ടന്‍ എന്നിങ്ങനെ വേറെ രണ്ട് പൂച്ചകളും ടെയ്‌ലര്‍ക്കുണ്ട്. ഇതില്‍ ഒലീവിയയുടെ വില മാത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
അതേസമയം, 2022 ലെ ഫോബ്‌സ് മാസികയുടെ കണക്കു പ്രകാരം 4,700 കോടിയാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ആസ്തി. എന്നാല്‍ ലോകത്ത് ഏറ്റവും വില കൂടിയ പൂച്ച ഇതല്ല. ഇതിലും മേലെ വിലയുള്ള രണ്ട് പൂച്ചകള്‍ വേറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post