വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി യുഎസ്. അംബര്‍ മക്ലാഫിന് എന്ന 49കാരയുടെ വധശിക്ഷയാണ് പ്രാദേശിക സമയം ഏഴ് മണിക്ക് നടപ്പിലാക്കിയത്. മിസ്സോറിയിലെ ഡയഗ്നോസിസ് കറക്ഷണല്‍ സെന്ററില്‍ വിഷം കുത്തിവെച്ചാണ് ഇവരെ വധശിക്ഷക്ക് വിധേയമാക്കിയത്.
2003ല്‍ മുന്‍ കാമുകിയെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. അടുക്കളയിലെ കത്തി ഉപയോഗിച്ചാണ് ഇവര്‍ കൊലപാതകം നടത്തിയത്. 2006ല്‍ മക്ലാഫിന് കൊലപാതക കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. പിന്നീട് ശിക്ഷയായി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
ബാല്യത്തില്‍ വളര്‍ത്തച്ഛന്റെ വലിയ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന ഇവര്‍ ഈയടുത്താണ് ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയുടെ വധശിക്ഷ ഒരുഘട്ടത്തില്‍ ഒഹിയോ കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post