പാകിസ്ഥാനില്‍ തടവില്‍ കഴിയുന്നത് 537 ഇന്ത്യന്‍ തടവുകാര്‍

ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്ക് കൈമാറിയ പട്ടികയിലാണ് പാക് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്

ഇസ്ലാമാബാദ്: മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 537 ഇന്ത്യക്കാര്‍ പാക് ജയിലുകളില്‍ തടവിലുള്ളതായി പാക്കിസ്ഥാന്‍. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്ക് കൈമാറിയ പട്ടികയിലാണ് പാക് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തടവുകാരില്‍ 483 പേര്‍ മത്സ്യത്തൊഴിലാളികളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം തടവുകാരുടെ പട്ടിക ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് പരസ്പരം കൈമാറുന്നത്.

Exit mobile version