മൃഗങ്ങളോടുള്ള അമിത സ്നേഹത്തെ തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി ചെന്നായയെ പോലെ വേഷംകെട്ടി യുവാവ്. ഒരു ജാപ്പനീസുകാരനാണ് ചെന്നായയെ പോലെയായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള സ്നേഹമാണ് ഇങ്ങനൊരു കാര്യത്തിന് ഇയാളെ പ്രേരിപ്പിച്ചത്. ജാപ്പനീസ് സ്ഥാപനമായ സെപെറ്റ് 50 ദിവസമെടുത്താണ് ഈ ചെന്നായയുടെ കോസ്റ്റ്യൂം തയ്യാറാക്കിയത്. മൂന്ന് മില്യണ്‍ യെന്‍ അതായത് 18.95 ലക്ഷത്തോളം രൂപയാണ് ഇയാള്‍ ഇതിനായി ചിലവഴിച്ചത്.
‘ചെറുപ്പത്തില്‍ ടിവിയിലും മറ്റും മൃഗവേഷം കെട്ടി ആളുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ അങ്ങനെയാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ചെന്നായ്ക്കളുടെ പല ചിത്രങ്ങളും സസൂക്ഷ്മം വീക്ഷിച്ചതിന് ശേഷം വളരെ സൂക്ഷ്മതയോടെയായിരുന്നു വസ്ത്രത്തിന്റെ നിര്‍മ്മണം’
‘അവസാന ദിവസം ഇട്ടുനോക്കാന്‍ ചെന്നപ്പോള്‍ കണ്ണാടിയില്‍ എന്റെ പ്രതിരൂപം കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. പിന്കാലുകള് കുത്തി നടക്കുന്ന ഒരു യഥാര്‍ത്ഥ ചെന്നായയെ പോലെ കാണണം എന്ന എന്റെ ആവശ്യം ബുദ്ധിമുട്ടേറിയതായിരുന്നു, പക്ഷെ ശരിക്കും ഞാന്‍ എന്താണോ പ്രതീക്ഷിച്ചത് അതുതന്നെയായിരുന്നു ഫൈനല്‍ ലുക്ക്’
എന്ന് പേര് വെളിപ്പെടുത്താതെ അയാള്‍ പറഞ്ഞു.
എന്റെ എല്ലാ താത്പര്യങ്ങളും ഉള്‍ക്കൊണ്ട് എല്ലാ സ്പെസിഫിക്കേഷനുകളും കോസ്റ്റ്യൂമില്‍ ഉള്‍പ്പെടുത്തി എന്നുമാത്രമല്ല ധരിക്കുന്ന ആളുടെ സൗകര്യത്തിനുവേണ്ടി വെന്റിലേഷന് സ്ലിറ്റും മറ്റാരുടെയും സഹായമില്ലാതെയും ധരിക്കാനുള്ള സജ്ജീകരണങ്ങളുമെല്ലാം ഇതിലുണ്ടെന്നും അയാള്‍ പറഞ്ഞു.
Discussion about this post