ഇന്ത്യന്‍ കമ്പനിയുടെ സിറപ്പ് കുടിച്ചു, 21 കുട്ടികളില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം, മരുന്ന് ഉത്പാദനം നിര്‍ത്തി മാരിയോണ്‍ ബയോടെക്

ഉസ്‌ബെക്കിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനി ഉല്പാദിപ്പിച്ച സിറപ്പ് കുടിച്ച്18 കുട്ടികള്‍ മരിച്ചു. ഇതിന് പിന്നാലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക് മരുന്നിന്റെ ഉല്പാദനം നിര്‍ത്തിവച്ചു. അതേസമയം ചുമ മരുന്ന് ഇന്ത്യയില്‍ വിറ്റിട്ടില്ലെന്നു കമ്പനി അറിയിച്ചു.

അതേസമയം, കുട്ടികളുടെ മരണത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. ബുധനാഴ്ചയാണ് മാരിയോണ്‍ ബയോടെക്കിന്റെ ഡോക്-1 മാക്‌സ് സിറപ്പ് കഴിച്ച 21 കുട്ടികളില്‍ 18 പേര്‍ മരിച്ചതായി ഉസ്‌ബെക് ആരോഗ്യമന്ത്രാലയം വിവരം പുറത്തുവിട്ടത്. സിറപ്പിന്റെ ഒരു ബാച്ച് പരിശോധനയില്‍ എത്‌ലിന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയെന്നാണ് ഉസ്‌ബെക് സര്‍ക്കാര്‍ അറിയിച്ചത്.

also read; കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ത്ഥിനി; ഇന്ത്യന്‍ പാര്‍ലമെന്റില്‍ അഭിമാനനേട്ടത്തിന്റെ തിളക്കവുമായി തൊടുപുഴക്കാരി

ഇതുസംബന്ധിച്ച് ഉസ്‌ബെക് ആരോഗ്യമന്ത്രാലയത്തോട് കൂടുതല്‍ വിവരങ്ങള്‍ നല്കണമെന്ന് ഇന്ത്യയുടെ ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. സംഭവത്തില്‍ കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

also read: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ ശുചീകരണത്തിനെത്തി പൊതുപ്രവര്‍ത്തകര്‍; പണപ്പെട്ടിയില്‍ കണ്ടെത്തിയത് 4 ലക്ഷവും സ്വര്‍ണാഭരണങ്ങളും!

”ഞങ്ങളുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല, പരിശോധനകളിലും പ്രശ്‌നങ്ങള്‍ കണ്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങളുടെ സാന്നിധ്യം ആ രാജ്യത്തുണ്ട്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതേക്കുറിച്ച് പരിശോധിക്കുന്നതായിരിക്കും. നിലവില് ഉല്പ്പാദനം നിര്‍ത്തിവച്ചു” എന്ന് കമ്പനിയുടെ അഭിഭാഷകന്‍ ഹസന്‍ ഹാരിസ് പറഞ്ഞു.

Exit mobile version