ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില അതിഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെ ക്രിസ്മസ് സന്തോഷത്തില്‍ ആശുപത്രിക്കിടക്കയില്‍ ഒത്തുകൂടി കുടുംബം. ശനിയാഴ്ച ആശുപത്രിയിലെത്തിയ കുടുംബം ഇവിടെ വെച്ചാണ് ക്രിസ്മസ് ദിനം കഴിച്ചുകൂട്ടിയത്.
പെലെയുടെ അര്‍ബുദ ബാധ കൂടുതല്‍ സങ്കീര്‍ണമായതായി കഴിഞ്ഞ ദിവസം അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വൃക്കയെയും ഹൃദയത്തെയും രോഗം ബാധിച്ചതില്‍ അടിയന്തര പരിചരണം ആവശ്യമാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടല്‍ നീക്കം ചെയ്ത ശേഷം ആശുപത്രി സന്ദര്‍ശനം പതിവായിരുന്നു. അതിനിടെയാണ് വീണ്ടും ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയ കുടുംബം ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. മകള്‍ കെലി നാഷിമെന്റോയും ഫുട്‌ബോള്‍ താരമായിരുന്ന മകന്‍ എഡീഞ്ഞോയും ആശുപത്രി ചിത്രങ്ങള്‍ പുറത്തുവിട്ടു.
Discussion about this post