അബുദാബി: അബുദാബിയില്‍ വച്ച് നടന്ന ശരീരസൗന്ദര്യ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി മലപ്പുറം സ്വദേശി ഷാജഹാന് മുസ്തഫ. ബോഡി ബില്‍ഡേഴ്സ് മത്സരത്തിലെ 65 കിലോ ഭാരമുള്ള മിസ്റ്റര്‍ യൂണിവേഴ്സ് വിഭാഗത്തിലാണ് ഷാജഹാന്റെ സുവര്‍ണ്ണനേട്ടം.
സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. ഇന്റര്‍നാഷനല്‍ ഫിറ്റ്നസ് ആന്‍ഡ് ബോഡി ബില്‍ഡിങ് (ഐ.എഫ്.ബി.ബി), അബുദാബി സ്പോര്‍ട്സ് ഫിറ്റ്നസ് എക്സ്പോയിലാണ് 18 പേരെ പിന്നിലാക്കി ഷാജഹാന് ഒന്നാമനായത്.
അബുദാബി അഡ്നെക്കില്‍ നടന്ന മത്സരത്തില്‍ 38 രാജ്യങ്ങളില്‍നിന്നുള്ളവര്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചു. 15 വര്‍ഷമായി അബൂദാബിയിലുള്ള ഷാജഹാന് കായിക പരിശീലകനായാണ് ജോലി ചെയ്യുന്നത്.
മലപ്പുറം താനൂര്‍ കാളാട് പന്താരന്റകത്ത് പരേതനായ മുസ്തഫയുടെയും ഖദീജയുടെ മകനാണ്. ഭാര്യ: ഹൈറുന്നിസ. മക്കള്‍: മെഹ്റ ഫാത്വിമി, മെഹ്ദിയ ഫാത്വിമ. നേരത്തെ അബുദാബിയില്‍ നടന്ന യുഎഇ ഓപണ്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ് 70 കിലോ ഭാരമുള്ള വിഭാഗത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു ഷാജഹാന്.