ഫിഫ വേൾഡ് കപ്പ് ട്രോഫി കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന ലയണൽ മെസിയുടെ ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗം തീർക്കുന്നത്. അർജന്റീനയ്ക്കായി 17 വർഷം നീണ്ട പടയോട്ടത്തിനൊടുവിലാണ് മെസി താൻ ആഗ്രഹിച്ച കിരീടത്തിൽ മുത്തമിട്ടത്. അത്രയ്ക്ക് ആഗ്രഹിച്ച് നേടിയ ആ ലോകകപ്പ് ട്രോഫി മെസ്സി താഴത്തും തറയിലും വെയ്ക്കാതെ നെഞ്ചോട് ചേർത്ത് കൊണ്ടുനടക്കുകയാണ് മെസി.
ട്രോഫിയും അരികിൽ പിടിച്ച് ഉറങ്ങുന്ന തന്റെ ചിത്രം മെസി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ‘ഗുഡ് മോണിങ്’ എന്ന അടിക്കുറിപ്പോടെയാണ് മെസ്സി ചിത്രം പങ്കിട്ടത്.
അതേസമയം ലോകകിരീടവുമായി ചൊവ്വാഴ്ച നാട്ടിലെത്തിയ മെസിയെയും സംഘത്തെയും വരവേൽക്കാൻ നാട് ഒന്നടങ്കം ഒരുങ്ങിയിരുന്നിരുന്നു. ലോകകപ്പുമായി മടങ്ങിയെത്തിയ ടീമിന് വൻ വരവേൽപ്പാണ് രാജ്യം ഒരുക്കിയത്. ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് ടീം ബ്യൂണസ് ഐറിസിലേക്ക് പോയത്.
Discussion about this post