1.2 ലക്ഷം രൂപയുടെ മാക്ബുക്ക് പ്രോ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് നായയുടെ ഭക്ഷണം. ബ്രിട്ടനിലെ ഉപഭോക്താവിനാണ് ദുരനുഭവം ഉണ്ടായത്. ആമസോണിൽ നിന്നാണ് മാക്ബുക്ക് പ്രോ ഓർഡർ ചെയ്തത്. എന്നാൽ ഓർഡർ ചെയ്ത വിലകൂടിയ ലാപ്ടോപ്പിന് പകരമാണ് നായയുടെ ഭക്ഷണം ലഭിച്ചത്.
നവംബർ 29 ന് അദ്ദേഹം മകൾക്കായി 1,200 പൗണ്ടിന് ( ഏകദേശം 1,20,000 രൂപ) ആമസോണിൽ നിന്ന് മാക്ബുക്ക് പ്രോ ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ, അലൻ വുഡിന് ലഭിച്ചത് അഞ്ച് പൗണ്ട് വിലയുള്ള നായയ്ക്കുള്ള ഭക്ഷണവുമാണ്. ആമസോണിൽ നിന്നു രണ്ട് ബോക്സ് പെഡിഗ്രി ഡോഗ് ഫുഡ് ആണ് വീട്ടിലെത്തിയത്.
ഇതിൽ 24 പാക്കറ്റ് ‘മിക്സ്ഡ് സെലക്ഷൻ ഇൻ ജെല്ലി’ ഫ്ലേവറുകൾ അടങ്ങിയിരുന്നതായും അലൻ വുഡ് പറയുന്നു. സംഭവം, ആമസോണിനെ അറിയിച്ചുവെങ്കിലും ആരും സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ആദ്യമൊക്കെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നു, എന്നാൽ ആമസോൺ കസ്റ്റമർ സപ്പോർട്ട് പ്രതിനിധികളുമായി സംസാരിച്ചപ്പോൾ ഇക്കാര്യത്തിൽ തന്നെ സഹായിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചതായി ഉപഭോക്താവ് ആരോപിക്കുന്നു.
Discussion about this post