ടോക്യോ: ജനന നിരക്ക് അപകടകരമായ രീതിയില്‍ താഴ്ന്നതോടെ നടപടി കൈക്കൊണ്ട് ജപ്പാന്‍ സര്‍ക്കാര്‍. ജനന നിരക്ക് വര്‍ധിപ്പിക്കാനായി 3 ലക്ഷം രൂപ ഗ്രാന്‍ഡ് നല്‍കാന്‍ ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്.
2021 ല്‍ 8,11,604 ജനനവും 14,39,809 മരണങ്ങളുമാണ് ജപ്പാനില്‍ രേഖപ്പെടുത്തിയത്. ഇതോടെ ജപ്പാന്റെ ജനന സംഖ്യയില്‍ നിന്ന് 6,28,205 പേരാണ് കുറഞ്ഞത്. ഇതോടെ ജനന നിരക്ക് ഗണ്യമായി കുറയുന്നതിനെ ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
ഒരു നൂറ്റാണ്ടിനിടെ ലോകത്ത് ഏറ്റവും കുറവ് പ്രസവം നടന്ന രാജ്യമായി ജപ്പാന്‍ മാറിയതോടെയാണ് മന്ത്രാലയം വ്യത്യസ്തമായ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. നിലവില്‍ നല്‍കുന്ന 4,20000 യെന്‍ (2,52,338 രൂപ) ആമ്. ഇത് വര്‍ധിപ്പിച്ച് 500,000 യെന്‍ (3,00,402 രൂപ) ആയി കൂട്ടാനാണ് ജപ്പാനീസ് സര്‍ക്കാര്‍ തീരുമാനം.
ചൈല്‍ഡ്‌ബെര്‍ത്ത് ആന്‍ഡ് ചൈല്‍ഡ്‌കെയര്‍ ലമ്പ് സം ഗ്രാന്റ് എന്ന പേരിലാണ് ഗ്രാന്റ് അറിയപ്പെടുന്നത്. 2023 ലെ സാമ്പത്തിക വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കുമെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗ്രാന്റ് ഉയര്‍ത്തുന്നതോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് മാതാപിതാക്കള്‍ അനുഗ്രഹമായി കാണുമെന്നും പ്രതിസന്ധിയെ മറികടക്കാനാകുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷ.