79 വർഷം ഒരുമിച്ച് ജീവിച്ച് ഒടുവിൽ അവസാന യാത്രയിലും ഒരുമിച്ച് ദമ്പതികൾ. 100-ാം വയസിലാണ് ദമ്പതികളാണ് ലോകത്തോട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടപറഞ്ഞത്. ഒഹിയോയിൽ നിന്നുള്ള ഹ്യൂബർട്ടും ജൂൺ മാലിക്കോട്ടും ആണ് ജീവിതത്തിലും മരണത്തിലും ഒരുമിച്ച് ആയിരുന്ന ആ ദമ്പതികൾ.
ഇരുവരുടെയും മരണവാർത്ത മകൻ സാം ആണ് ലോകത്തെ അറിയിച്ചത്. വീട്ടിൽ നടന്ന ഒരു പാർട്ടിക്ക് ശേഷമാണ് ജൂണിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, വീട്ടിൽ തനിച്ചായ ഹ്യൂബർട്ടും ശാരീരികമായി ആകെ തളർന്നു. അദ്ദേഹത്തിന്റെയും ആരോഗ്യനില വളരെ മോശമായതിനെ തുടർന്ന് ഉടൻ തന്നെ ജൂണിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിൽ തന്നെ ഹ്യൂബർട്ടിനെയും പ്രവേശിപ്പിച്ചു.
പിന്നീട്, മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും ലോകത്തോട് വിടപറയുകയായിരുന്നു. ഇത്രയും നാൾ നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിൽ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഒഴിച്ചാൽ ഇരുവരും തമ്മിൽ ഒരിക്കൽപോലും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നത് തങ്ങൾ കേട്ടിട്ടില്ല എന്നാണ് ഇവരുടെ മക്കളായ സാമും ജോയും തെരേസയും ഒരേ സ്വരത്തിൽ പറയുന്നത്.