സുവര്‍ണ്ണനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രി; ദീപിക പദുക്കോണ്‍ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യും

ഫിഫ ലോകകപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വൈകാതെ തന്നെ ഖത്തറിലേക്ക് പോകുമെന്നാണ് അറിയുന്നത്.

deepika

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഉള്‍പ്പെടെയുള്ളദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമായാല്‍ ഈ സുവര്‍ണ്ണനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രി ആയിരിക്കും ദീപിക പദുക്കോണ്‍. ഫിഫ ലോകകപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വൈകാതെ തന്നെ ഖത്തറിലേക്ക് പോകുമെന്നാണ് അറിയുന്നത്.

also read: സ്വന്തം ഭാര്യയും ബന്ധുക്കളും പോലും എസ്‌ഐ ആണെന്ന് വിശ്വസിച്ചിരുന്നു; ഇൻസ്‌പെക്ടറുടെ വേഷം ധരിച്ച് വാഹനപരിശോധന നടത്തി പണം തട്ടൽ, യുവാവ് അറസ്റ്റിൽ

നിലവില്‍ പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ മത്സരം ഡിസംബര്‍ 18നാണ് നടക്കുക. ഖത്തറിലെ ലൂസൈല്‍ ഐക്കോണിക്ക് സ്റ്റേഡിയത്തിലായിരിക്കും മത്സരം. അന്നേദിവസമായിരിക്കും ട്രോഫി അനാവരണം ചെയ്യുകയെന്നാണ് വിവരം.

അതേസമയം, 2022 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫ ലോകകപ്പിന്റെ ഇത്തവണത്തെ ട്രോഫി അനാവരണം ചെയ്യാന്‍ ദീപികയെ നിയോഗിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Exit mobile version