സിഡ്‌നി: ഒരു അപകടം വരുമ്പോള്‍ ശത്രുത മറന്ന് രക്ഷിക്കാനെത്തുന്ന ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ മാത്രമല്ല ഈ കഴിവും മനസും ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കുനുനുറയിലാണ് സംഭവം. മഴയും കാറ്റും തകര്‍ക്കുകയാണ് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. തവളക്കുഞ്ഞുങ്ങള്‍ രക്ഷപ്പെടാന്‍ വാഹനമാക്കിയത് പെരുമ്പാമ്പിനെ. പാമ്പിന്റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടം.. ഈ അത്യവൂര്‍വ്വ കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഞായറാഴ്ച രാത്രിയില്‍ കുനുനുറയില്‍ ഒരു മണിക്കൂറില്‍ ഏഴു സെന്റീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ രക്ഷപെടാന്‍ തവളകള്‍ പെരുമ്പാമ്പിനെ വാഹനമാക്കുകയായിരുന്നു. ആന്‍ഡ്രൂ മോക്ക് എന്ന ഫോട്ടോഗ്രാഫറാണ് ഈ അതിജീവനത്തിന്റെ ചിത്രം പകര്‍ത്തിയത്.
ഓസ്‌ട്രേലിയന്‍ കാന്‍ ടോഡ്(കരിമ്പന്‍ പോക്കാന്തവള) ഇനത്തില്‍പ്പെട്ട തവളകളാണ് പെരുമ്പാമ്പിന്റെ പുറത്ത് സവാരി നടത്തിയത്.
68mm just fell in the last hour at Kununurra. Flushed all the cane toads out of my brothers dam. Some of them took the easy way out – hitching a ride on the back of a 3.5m python. pic.twitter.com/P6mPc2cVS5
— Andrew Mock (@MrMeMock) December 30, 2018