ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ അണ്വായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. അണ്വായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തുന്നത് തടയുക എന്നതാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
ഇരുപത്തിയെട്ടാം തവണയാണ് ഇരുരാജ്യങ്ങളും ആണവ വിവരങ്ങള്‍ കൈമാറുന്നത്. തന്ത്രപ്രധാന വിവരങ്ങള്‍ കൃത്യമായ ഇടനിലവഴി ഒരേ സമയം ഇരുരാജ്യങ്ങളിലും എത്തി.
1988 ഡിസംബര്‍ 31നാണ് ആണവ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. കരാറുപ്രകാരം 1991 ജനുവരി 27നാണ് ആദ്യമായി ഇരുരാജ്യങ്ങളും ആണവ വിവരങ്ങള്‍ കൈമാറിയത്.
Discussion about this post