കുളിക്കാനെത്തിയ അഞ്ച് വയസുകാരനെ കാലിൽ കടിച്ച ശേഷം, ചുറ്റിവരിഞ്ഞ് കുളത്തിലേയ്ക്ക് ചാടിയ പെരുമ്പാമ്പിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി മുത്തച്ഛൻ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലെ ബൈറൺ ബേയിൽ ആണ് അതിസാഹസിക രക്ഷാപ്രവർത്തനം നടന്നത്. പത്തടിയോളം നീളമുള്ള പാമ്പാണ് കുട്ടിയെ കടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമം നടത്തിയത്. പാമ്പ് കുട്ടിയുടെ കാലിൽ കടിക്കുകയും ചുറ്റി വരിയുകയുമായിരുന്നു.
പിന്നീട് കുട്ടിയെ വലിച്ചിഴച്ച് പാമ്പ് കുളത്തിലേക്ക് ചാടി. ഇതു കണ്ട 76കാരൻ മുത്തച്ഛൻ മറുത്ത് ചിന്തിക്കാതെ കുളത്തിലേയ്ക്ക് ചാടി തന്റെ ബ്യൂ ബ്ലേക്ക് എന്ന പേരക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിക്കൊപ്പം ചാടിയ മുത്തച്ഛൻ കുട്ടിയെ പുറത്തെടുത്ത് പാമ്പിന്റെ പിടിയിൽ നിന്ന് വേർപെടുത്തുകയായിരുന്നു.
ഈ സമയം, ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അച്ഛൻ പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ചു. കുട്ടിയെ രക്ഷിച്ച ശേഷം പിടികൂടിയ പെരുമ്പാമ്പിനെ അധികൃതർക്ക് കൈമാറി. പാമ്പിനെ പിന്നീട് കാട്ടിൽ തുറന്നുവിടുമെന്നാണ് വിവരം. വിഷമില്ലാത്തതുകൊണ്ട് കുട്ടിയുടെ ജീവന് അപകടമൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post