ഫിഫ ലോകകപ്പ്; ബല്‍ജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് അട്ടിമറി വിജയം

കാനഡയ്‌ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബല്‍ജിയത്തെ ഞെട്ടിച്ച് 73-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ അല്‍ സാബിരിയും 92-ാം മിനിറ്റില്‍ സക്കരിയ അബുക്ലാലുമാണ് ഗോളുകള്‍ നേടിയത്.

morocco

ദോഹ: ഫിഫ ലോകകപ്പില്‍ ബല്‍ജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് അട്ടിമറി വിജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ തകര്‍ത്തുവിട്ടത്.

കാനഡയ്‌ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബല്‍ജിയത്തെ ഞെട്ടിച്ച് 73-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ അല്‍ സാബിരിയും 92-ാം മിനിറ്റില്‍ സക്കരിയ അബുക്ലാലുമാണ് ഗോളുകള്‍ നേടിയത്. ക്രൊയേഷ്യയ്‌ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

also read: വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ; പോലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരസമിതി, ജീപ്പുകള്‍ മറിച്ചിട്ടു, കസ്റ്റഡിയിലെടുത്തവരെ വെറുതെ വിടണം

ബെല്‍ജിയത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. 12-ാം മിനിറ്റില്‍ ഡി ബ്രൂയ്നിന്റെ ഫ്രീകിക്ക് ബോക്സിലേക്ക്. എന്നാല്‍ ഫലപ്രദമായി ഹെഡ് ചെയ്ത് ഒഴിവാക്കാന്‍ മൊറോക്കന്‍ പ്രതിരോധത്തിനായി.

16-ാം മിനിറ്റില്‍ ബെല്‍ജിയത്തിന് മറ്റൊരു ഫ്രീകിക്ക് കൂടി. ഇത്തവണ തോര്‍ഗന്‍ ഹസാര്‍ഡ് പന്ത് ഈഡന്‍ ഹസാര്‍ഡിന് മറിച്ചുനില്‍കി. ഹസാര്‍ഡ്, ഡിബ്രൂയ്നിലേക്ക്. ബോക്സിന് പുറത്തുനിന്നുള്ള താരത്തിന്റെ ഷോട്ട് പ്രതിരോധത്തില്‍ തട്ടിതെറിച്ചു. മത്സരം പുരോഗമിക്കുന്തോറും മൊറോക്കോ താളം കണ്ടെത്തി.

27-ാം മിനിറ്റില്‍ അമല്ല ബോക്സിന് പുറത്തുനിന്ന് തൊടുത്ത വോളി ലക്ഷ്യം കണ്ടില്ല. 35-ാം മിനിറ്റില്‍ മൊറോക്കോയ്ക്ക് മറ്റൊരു അവസരം. ഹകിമിയുടെഷോട്ട് ബോക്സിന് പുറത്തുനിന്ന് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മൊറോക്ക, ബെല്‍ജിയത്തിന്റെ വലയല്‍ പന്തെത്തിച്ചു.

എന്നാല്‍ വാറിലൂടെ ബെല്‍ജിയം രക്ഷപ്പെട്ടു. വൈകാതെ ആദ്യപാതിക്ക് അവസാനമായി. രണ്ടാംപാതിയിലും മൊറോക്കോ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരുന്നു. 73-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. സബിറി ഫ്രികിക്കിലൂടെയാണ് ഗോള്‍ നേടിയത്. ഇടത് വിംഗില്‍ നിന്ന് സബിറി തൊടുത്ത ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോര്‍ത്വോയെ കബളിപ്പിച്ച് വലയിലേക്ക് കയറി.

ഇത്തവണ വാറില്‍ ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോള്‍ തിരിച്ചടിക്കാന്‍ ബെല്‍ജിയം കിണഞ്ഞ് ശ്രമിച്ചു. ഇതിനിടെ രണ്ടാമത്തെ ഗോളും ബെല്‍ജിയം വലയിലെത്തി. സിയെച്ചിന്റെ പാസില്‍ അബൗഖല്‍ അനായാസം പന്ത് വലയിലെത്തിച്ചു. മോറോക്കോയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ്.

Exit mobile version