ടാറ്റു കുട്ടികളുടെയും യുവാക്കളുടെ ഹരമാണ്. അതുണ്ടാക്കുന്ന അപകടങ്ങള്‍ വളരെ വലുതാണ്. യുവമനസ്സുകളില്‍ സൗന്ദര്യ സങ്കല്‍പ്പത്തിന് വിസ്മയം തീര്‍ത്താണ് ടാറ്റു അണിനിരക്കുന്നത്. പണ്ടുകാലങ്ങളില്‍ നിലനിന്നിരുന്ന പച്ചകുത്തിന്റെ പുതിയ രൂപമാണ് ടാറ്റു. ഇവ മൂലമുണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് ഫാഷന്റെ ലോകത്ത് ജീവിക്കുന്ന കൗമാര പ്രായക്കാര്‍ ചിന്തിക്കാറില്ല.
ടാറ്റു കുത്തിവെയ്ക്കുമ്പോള്‍ ശരീരത്തിന്റെ ‘ഡര്‍മ്മിസ്’ എന്ന ഭാഗത്താണ് മഷി നിക്ഷേപിക്കപ്പെടുന്നത്. ശരീരകലകളിലെ എപ്പിഡര്‍മ്മിസിലൂടെ ഇവ പുറത്തേക്ക് കാണപ്പെടുന്നു. മഷി എപ്പിഡര്‍മ്മിസിലെ കുറെ കോശങ്ങളെ നശിപ്പിക്കുന്നു. എന്നാല്‍, ഡര്‍മ്മിസിലെ കുറെ കോശങ്ങള്‍ സ്ഥിരമായതിനാല്‍ ഏറെക്കാലങ്ങള്‍ക്ക് ശേഷവും ടാറ്റു മായാതെ നിലനില്‍ക്കും. ശരീരത്തിന്റെ മൃദുവായ ഭാഗങ്ങളില്‍ ടാറ്റു കുത്തുന്നതു വഴി ശരീരകോശങ്ങള്‍ പൂര്‍ണ്ണമായി നശിക്കുകയും ഒട്ടനവധി ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ടാറ്റുവിന് കളറു ലഭിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഭൂരിഭാഗം ആളുകളിലും അലര്‍ജിയുണ്ടാക്കുകയും ചെയ്യും.
എന്നാല്‍ ടാറ്റു ചെയ്ത് അത് നീക്കം ചെയ്യുന്നത് അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല. മഞ്ചസ്റ്ററില്‍ ലേസര്‍ ഉപയോഗിച്ച് ടാറ്റു നീക്കം ചെയ്ത ടോണി ഗോര്‍ഡന്‍ എന്ന യുവതി തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ടോണിയുടെ കൈയിലേ ടാറ്റു നീക്കം ചെയ്യുന്നത് പരാജയപ്പെടുകയായിരുന്നു. ഇത് വ്യക്തമാക്കി കൊണ്ട് ടോണി പുറത്തുവിട്ട ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. അതിഭീകരമായ അവസ്ഥയാണ് ഇതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ലേസര്‍ ചികിത്സയിലൂടെ ടാറ്റു നീക്കം ചെയ്യുന്നത് അപകടമുണ്ടാക്കിയേക്കാം എന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്‍വിസിബിള്‍ ഇങ്ക് ഉപയോഗിച്ച് ടാറ്റു നീക്കം ചെയ്യുന്നത് വളരെ സൂരക്ഷിതമാണെന്ന വാദവും ഉണ്ട്.
ലേസര്‍ ചികിത്സയിലൂടെ ടാറ്റു നീക്കം ചെയ്യുന്നത് കൃത്യമായില്ലെങ്കില്‍ നീക്കം ചെയ്ത ഭാഗത്ത് വലിയ ദ്വാരങ്ങള്‍ ഉണ്ടാകും. ഇരുപതിനായിരം രൂപ ചെലവഴിച്ചാണ് ടോണി തന്റെ ടാറ്റു നീക്കം ചെയ്തത്. ടാറ്റു നീക്കം ചെയ്യുമ്പോള്‍ വേദനിക്കുമെന്ന് ചിന്തിച്ചിരുന്നു എങ്കിലും വേദനിക്കുന്നതിലും അപ്പുറം പുകച്ചില്‍ അനുഭവപ്പെടുന്ന അനുഭവമാണ് തനിക്കുണ്ടായതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
അത് ആ നിമിഷത്തെ മാത്രം അനുഭവമായിരിക്കും എന്നാണ് ആദ്യം ചിന്തിച്ചത് എന്നാല്‍ ഓരോ നിമിഷവും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. തുടര്‍ന്ന് ടാറ്റു നീക്കം ചെയ്ത ഭാഗത്ത് വലിയ ദ്വാരം രൂപപ്പെട്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. കൈളിലെ ടാറ്റു നീക്കം ചെയ്തതിനു ശേഷം കൈകള്‍ ചുവന്നു തടിച്ചുവരുന്ന അനുഭവം ഉണ്ടായതായി ഇരുപത്തിയാറുകാരനായ ജോണ്‍ വെസ്റ്റബേയും പറയുന്നു. ടാറ്റു നീക്കം ചെയ്ത ഭാഗം വലിയ ദ്വാരമായി മാറി. പിന്നീട് ഒരിക്കലും തന്റെ കൈകളിലേയ്ക്ക് നോക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ല. അത്രയും ഭീകരമായ കാഴ്ചയായിരുന്നു അത്.
ലേസര്‍ ഉപയോഗിച്ച് ടാറ്റു റിമൂവ് ചെയ്യുന്നതിന് മുമ്പ് അത് സുരക്ഷിതവും പ്രൊഫഷനലുമാണോ എന്ന് കൃത്യമായി അന്വേഷിക്കണം എന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ടാറ്റു നീക്കം ചെയ്യുമ്പോള്‍ പുകച്ചില്‍ അനുഭവപ്പെടുന്നത് വളരെ സ്വാഭാവികമായ കാര്യമാണെന്ന് ടാറ്റു കലാകാരന്‍ സ്റ്റിഫന്‍ ആന്റണി പറയുന്നു. ടാറ്റു ചെയ്ത ഭാഗം വൃത്തിയായും മോസ്ച്‌റൈസര്‍ ഉപയോഗിച്ച് ഈര്‍പ്പമുള്ളതായും സൂക്ഷിക്കണം.
വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രമേ ടാറ്റു നീക്ക ചെയ്ത ശേഷം ബുദ്ധിമുട്ടുണ്ടാകാറുള്ളു. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ഇതിന് മുതിരാതിരിക്കുന്നതാണ് നല്ലത് എന്നും ആന്റണി പറയുന്നു. യുകെയില്‍ ചെറിയ ടാറ്റു നീക്കം ചെയ്യുന്നതിന് 13,000 രൂപമുതലാണ് വാങ്ങുന്നത്. ടാറ്റു നീക്കം ചെയ്യുന്നതിന് വലുപ്പമനുസരിച്ച് 71,000 രൂപവരെയാണ് ഈടാക്കുന്നത്.