വാഷിങ്ണ്‍: ബോബ് വര്‍ഷിക്കുന്ന ബോംബര്‍ വിമാനത്തിന്റെ ചിത്രം ഉപയോഗിച്ച് പുതുവത്സരാശംസകള്‍ നേര്‍ന്ന യുഎസ് സൈന്യത്തിന്റെ സ്ട്രാറ്റജിക് കമാന്‍ഡിന്റെ ട്വീറ്റ് വിവാദത്തില്‍. അണുവായുധം കൈകാര്യം ചെയ്യുന്ന സൈനിക വിഭാഗമായ സ്ട്രാറ്റജിക് കമാന്‍ഡിന്റെ വിചിത്രമായ ആശംസയാണ് വിവാദമായത്.
നിങ്ങള്‍ തയാറാണെങ്കില്‍ ന്യൂയോര്‍ക്കിലെ ന്യൂ ഇയര്‍ ബോളിനേക്കാള്‍ വലിയത് വര്‍ഷിക്കാന്‍ തയാറാണെന്നായിരുന്നു ബോംബര്‍ വിമാനങ്ങളുടെ ദൃശ്യങ്ങളോടെ സ്ട്രാറ്റജിക് കമാന്‍ഡ് ഔദ്യോഗിക ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സൈന്യം ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു.
‘ഞങ്ങളുടെ നേരത്തെയുള്ള പുതുവര്ഷാശംസാ ട്വീറ്റ് മോശമായിരുന്നു. ഇത് തങ്ങളുടെ മൂല്യങ്ങളെ സൂചിപ്പിക്കുന്നതായിരുന്നില്ല. മാപ്പ് പറയുകയാണ്. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സുരക്ഷയ്ക്കായി തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.’ – സ്ട്രാറ്റജിക് കമാന്‍ഡ് പിന്നീട് ട്വീറ്റ് ചെയ്തു. ഇതോടൊപ്പം വിവാദ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post