ജീവിതത്തില്‍ ഒരിക്കലും അമ്മയാകാന്‍ കഴിയില്ലെന്ന് വിഷമിച്ച യുവതി 11ാമത്തെ കുഞ്ഞിനെയു പ്രസവിച്ചു. സ്വീഡിഷ് വനിതയായ സാതു നോര്‍ഡ്ലിങ് ഗോണ്സൈലെസ് ആണ് ആ ഭാഗ്യവതിയായ അമ്മ. നവംബര്‍ 11ന് (11 11 2022) ഉച്ചയ്ക്ക് 12: 35ന് തനിക്ക് ഒരാണ് കൂട്ടി കൂടി ജനിച്ചതായി സതു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മാസം തികയാതെയാണ് കുഞ്ഞിന്റെ ജനനം. കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സാതുവിന്റെ മറ്റ് കുട്ടികള്‍. അവര്‍ തികച്ചും സന്തുഷ്ടരാണെന്നും അവര്‍ അവരുടെ ഏറ്റവും പുതിയ സഹോദരനെ സ്നേഹം കൊണ്ട് പൊതിയുകയാണെന്നും അവള് പറഞ്ഞു.
21 വയസ്സുള്ളപ്പോഴാണ് സാതു നോര്‍ഡ്ലിങ് ഗോണ്‍സാലസ് ആദ്യമായി ഗര്‍ഭിണിയായത്. അവള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ആദ്യ ഗര്‍ഭം അലസി പോയി. മാത്രമല്ല ഗര്‍ഭാശയത്തില്‍ ചില പാടുകള്‍ അവശേഷിക്കുകയും ചെയ്തു. ഇതോടെ വീണ്ടും അവള് ഗര്‍ഭിണിയാകുന്ന കാര്യം ബുദ്ധിമുട്ടായി. കൂടാതെ, ഉയര്‍ന്ന സമ്മര്‍ദ്ദം യുവതിയുടെ ശരീരം അണ്ഡോത്പാദനം നിര്‍ത്താനും കാരണവുമായി. അതോടെ ഇനി തനിക്ക് ഒരു കുഞ്ഞിന് ജന്മം നല്കാന് കഴിയില്ലെന്ന് സാതുവിന് ബോധ്യമായി.
Read Also: യാത്രയയപ്പിനിടെ പൊട്ടി കരഞ്ഞ് വിദ്യാര്‍ഥികള്‍: കുഞ്ഞുമക്കളെ കാണാന്‍ മധുരവുമായി ടീച്ചര്‍ വീണ്ടുമെത്തി
എന്നാല്‍, കാര്യങ്ങള്‍ പിന്നീട് മാറിമറിഞ്ഞു. 2008-ല്‍ അവള് തന്റെ ആദ്യ കുട്ടിയായ നിക്കോളിന് ജന്മം നല്കി. ഏകദേശം ഒന്നര പതിറ്റാണ്ടിന് ഇപ്പുറം സാതുവും ഭര്‍ത്താവ് ആന്ഡ്രസിനും പതിനൊന്ന് കുട്ടികള്‍ പിറന്നു.
ഇവര്‍ക്ക് ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും പിറന്നു. മൂത്ത മകനായ നിക്കോളിന് ഇപ്പോള്‍ 14 വയസ്സായി. രണ്ടാമത്തെ മകള്‍ വനേസയ്ക്ക് 13 വയസ്സായി. ഇരട്ടകളായ ജോനാഥനും ഡാനിലോയ്ക്കും 12 വയസ്സ് ആയി. അവരുടെ മറ്റൊരു മകള്‍ ഒലീവിയയ്ക്ക് 9 വയസ്സും മകന് കെവിന് 8 വയസ്സുമുണ്ട്. കെവിനേക്കാള് ഒരു വയസ്സ് കുറവാണ് അടുത്ത മകള്‍ സെലീനയ്ക്ക്. മറ്റൊരു മകളായ ഇസബെല്ലിന് 4 വയസ്സായി. ദമ്പതികളുടെ ഇളയ മകളായ മെലാനിയുടെ പ്രായം 2 വയസ്സു മാത്രമാണ്.
”ഇതിനെ ആണ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പറയുന്നത്.” പുതിയ കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സാതു കുറിച്ചു. പുതിയതായി എത്തിയ സഹോദരനുമായുള്ള തന്റെ മറ്റ് കുട്ടികളുടെ ഇടപെടല്‍ മാന്ത്രികമാണെന്നും അവര്‍ കുറിച്ചു.
Discussion about this post